ഇസ്മയിൽ കളത്തിലിറങ്ങി; കാനത്തിനെ സ്വന്തം ജില്ലയിൽ വെട്ടി


കാനം രാജേന്ദ്രൻ വിരുദ്ധഗ്രൂപ്പ് പാർട്ടിക്കുള്ളിൽ ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ് കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഭവങ്ങൾ

കാനം രാജേന്ദ്രൻ | ഫോട്ടോ : മാതൃഭൂമി

കോട്ടയം: എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി.ബിനു പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായി വിജയിച്ചത് സി.പി.ഐ. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ച്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാട്ടിൽ അദ്ദേഹത്തിന്റെ പിന്തുണയുള്ള സ്ഥാനാർഥിക്ക് തോൽവിയുണ്ടായത് നേതൃത്വത്തിന് ക്ഷീണമായി. കാനം രാജേന്ദ്രൻ വിരുദ്ധഗ്രൂപ്പ് പാർട്ടിക്കുള്ളിൽ ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ് കോട്ടയം ജില്ലാ സമ്മേളനത്തിലെ സംഭവങ്ങൾ.

സംസ്ഥാന കൗൺസിലംഗങ്ങളുടെ സാന്നിധ്യത്തിൽ വി.ബി.ബിനുവിന്റെ പേർ കെ.ഇ.ഇസ്മയിൽ അപ്രതീക്ഷിതമായി നിർദേശിക്കുകയായിരുന്നു. എന്നാൽ, ജില്ലാ എക്സിക്യുട്ടീവ് കൗൺസിൽ ഐകകണ്ഠ്യേന, വി.കെ.സന്തോഷ് കുമാറിന്റെ പേരാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്‌ നിർദേശിച്ചത്. ജില്ലാ എക്സിക്യുട്ടീവ് കൗൺസിലിലേക്കുള്ള പാനൽ തയ്യാറാക്കാനായി ചേർന്ന സമിതിയിലാണ് അഡ്വ. ബിനുവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക്‌ ഇസ്മയിൽ പറഞ്ഞത്. ഇത് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു.

സംസ്ഥാനഘടകം മുന്നോട്ടുവെച്ച സ്ഥാനാർഥിക്കെതിരേ ബിനുവിന്റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക്‌ എത്തിയപ്പോഴും സമവായ ചർച്ചകൾക്കൊടുവിൽ പിന്മാറുമെന്നാണ് നേതൃത്വം പ്രതീക്ഷിച്ചത്. സ്റ്റേറ്റ് കൗൺസിലിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സെക്രട്ടറി പദത്തിലേക്ക്‌ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. വാശിയേറിയ മത്സരത്തിൽ അഡ്വ. ബിനു എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.

സി.കെ.ശശിധരന് പിൻഗാമിയായി വി.കെ.സന്തോഷ് കുമാർ, അല്ലെങ്കിൽ ഒ.പി.എ.സലാം എന്നിവരുടെ പേരാണ് കേട്ടിരുന്നത്. തർക്കമുണ്ടായാൽ സമവായ സ്ഥാനാർഥിയായി വി.ബി.ബിനു എത്തുമെന്നായിരുന്നു സൂചന. സംസ്ഥാന നേതാവായ ബിനു മത്സരിക്കില്ലെന്നും സംസ്ഥാന നേതൃത്വം കണക്കുകൂട്ടി.

55 അംഗ ജില്ലാ കൗൺസിലിൽ 51 പേർക്കായിരുന്നു വോട്ടവകാശം. ഇതിൽ ഒരാൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

Content Highlights: Backlash for kanam rajendran in his own district

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..