നിരോധിച്ചതുകൊണ്ട് തീവ്രവാദ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാവില്ല- എം.വി.ഗോവിന്ദന്‍


കാട്ടാക്കടയിൽ സി.ഐ.ടി.യു. ജില്ലാസമ്മേളന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കാട്ടാക്കടയില്‍ സി.ഐ.ടി.യു. ജില്ലാസമ്മേളന പൊതുസമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
കാട്ടാക്കട: നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ട് ഒരു തീവ്രവാദ പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാകില്ല എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കാട്ടാക്കടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടു നിലപാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന രാജ്യത്ത് ഒരു ഭാഗത്തെ മാത്രം നിരോധിച്ചാല്‍ വര്‍ഗീയത ശക്തിപ്പെടും. പോപ്പുലര്‍ ഫ്രണ്ടിനെതിരേയുള്ള റെയ്ഡ് എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ ഉപയോഗപ്പെടുത്താനാണ് ശ്രമം.അതില്‍ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ് ഉന്നംവെയ്ക്കുന്നത്. യു.ഡി.എഫും. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം ഉള്‍പ്പെടുന്ന ഒരു അറുപിന്തിരിപ്പന്‍ കൂട്ടുകെട്ടും ചില വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു.

തൊഴിലാളികളുടെ സാമ്പത്തികമേഖലയിലേക്ക് ഭരണകൂടത്തിന്റെ സഹായത്തോടെ മുതലാളികള്‍ നടത്തുന്ന കടന്നാക്രമണത്തെ തൊഴിലാളിവര്‍ഗത്തിനു പ്രതിരോധിക്കാനാകുന്നില്ല. പണിമുടക്ക് സമരങ്ങള്‍കൊണ്ട് പ്രയോജനമില്ലാതായിരിക്കുന്നു. കേരളത്തില്‍ പട്ടിണിയില്ല. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മൂന്നു വര്‍ഷത്തിനകം കേരളം മാറും.

20 വര്‍ഷത്തിനകം കേരളത്തെ അര്‍ധ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തുന്ന തരത്തിലാക്കാനാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും അതാണ് ഇടതുപക്ഷ ബദലെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ആര്‍.രാമു അധ്യക്ഷനായി. മന്ത്രി വി.ശിവന്‍കുട്ടി, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കെ.ഒ.ഹബീബ്, കെ.എസ്.സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: MV Govindan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..