മാറുന്ന വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യമേഖലയ്ക്ക് വലിയ പങ്ക് -വാസവൻ


1 min read
Read later
Print
Share

മന്ത്രി വി.എൻ വാസവൻ

കോട്ടയം: കേരളത്തിലെ കോളേജുകളുടെയും വിദ്യാർഥികളുടെയും ബൗദ്ധിക നിലവാരം ഉയർത്താൻ കൂട്ടായശ്രമമാണ് വേണ്ടതെന്ന് മന്ത്രി വി.എൻ. വാസവൻ. സെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ ഡസീനിയൽ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നും പുറത്തുനിന്നും മികച്ച വിദ്യാർഥികളുടെ വിദേശത്തേക്കുള്ള പലായനം നിലവിലുണ്ട്. അത് ഒഴിവാക്കാനായി മികച്ച അധ്യയന - തൊഴിൽ സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ മേഖലയും പ്രൈവറ്റ് മേഖലയും കൂട്ടായി പ്രയത്‌നിക്കേണ്ട ഈ സാഹചര്യത്തിൽ സെയിന്റ്ഗിറ്റ്‌സ് പോലെയുള്ള 2016 മുതൽ എൻ.ബി.എ. അക്രഡിറ്റേഷൻ തുടർച്ചയായി നേടുന്ന മികച്ച പ്രൊഫഷണൽ കോളേജുകൾക്ക് ഏറെ പങ്കുവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

2002-ൽ കോളേജ് ഉദ്ഘാടനവേളയിൽ അന്നത്തെ മുഖ്യമന്ത്രി എ. കെ. ആൻറണി പറഞ്ഞതുപോലെതന്നെ മികച്ചനിലവാരം കാത്തുസൂക്ഷിക്കാൻ കോളേജിനു കഴിഞ്ഞുവെന്ന് അധ്യക്ഷ പ്രഭാഷണം നിർവഹിച്ച സെയിന്റ് ഗിറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് പ്രസിഡൻറ് കൂടിയായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെയിന്റ്ഗിറ്റ്‌സ് ഡയറക്ടർ തോമസ് ടി.ജോൺ, എക്‌സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജ്, ഗവേണിങ് ബോർഡ് മെമ്പർ മിനി പുന്നൂസ്, സെയിന്റ്ഗിറ്റ്‌സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് കുഞ്ഞുപോൾ, സെയിന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. കെ.കെ. ജോൺ എന്നിവർ സംസാരിച്ചു.

Content Highlights: big role for private sector in education says minister vasavan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..