എൽ.ഡി.എഫ്. സർക്കാരിനെ തകർക്കാൻ ശ്രമം-മന്ത്രി കെ.രാജൻ


റവന്യൂ മന്ത്രി കെ. രാജൻ

പാലാ: ഇടതുപക്ഷ സർക്കാരിനെ തകർക്കാനുള്ള ഗൂഢശ്രമം സംഘപരിവാറും ആർ.എസ്.എസും ബി.ജെ.പി.യും നടത്തുമ്പോൾ അനുകൂല നിലപാടാണ് കേരളത്തിൽ കോൺഗ്രസ് എടുക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐ.യുടെ പ്രമുഖ നേതാക്കളായിരുന്ന പി.എ.രാമകൃഷ്ണന്റെയും എൻ.കരുണാകരന്റെയും അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് അധ്യക്ഷത വഹിച്ചു. സി.കെ.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. വി.ബി.ബിനു, പി.കെ.കൃഷ്ണൻ, അഡ്വ. വി.കെ.സന്തോഷ് കുമാർ, ബാബു കെ.ജോർജ്, പി.കെ.ഷാജകുമാർ, അഡ്വ. വി.ടി.തോമസ്, അഡ്വ. പി.ആർ.തങ്കച്ചൻ, അഡ്വ. പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.

Content Highlights: bjp trying to destabilise ldf government says k rajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..