രാഹുലിന്റെ കല്പറ്റ ഓഫീസിലെ ടെലിഫോണും ഇന്റര്‍നെറ്റും വിച്ഛേദിച്ചു; നടപടി അയോഗ്യനാക്കിയതിന് പിന്നാലെ


1 min read
Read later
Print
Share

ഡല്‍ഹി ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്നാണ് ബി.എസ്.എന്‍.എല്‍. അധികൃതര്‍

രാഹുൽ ഗാന്ധി |ഫോട്ടോ:ANI

കല്പറ്റ: അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ഗാന്ധിയുടെ കല്പറ്റയിലെ എം.പി. ഓഫീസിലെ സൗജന്യ ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ബി.എസ്.എന്‍.എല്‍. വിച്ഛേദിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എം.പി. ഓഫീസിലെ 04936 209988 എന്ന നമ്പറും ഇതോടൊന്നിച്ചുള്ള ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചത്.

ഡല്‍ഹി ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്നാണ് ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് ഉത്തരവുകളൊന്നും കൈമാറിയിട്ടില്ല. എം.പി.മാര്‍ക്ക് ലഭിക്കുന്ന സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനും ടെലിഫോണുമാണിത്.

മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിനു ശിക്ഷിച്ചതിനു പിന്നാലെ മാര്‍ച്ച് 24-നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. തുടര്‍ന്ന് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. കേസില്‍ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ 13-ന് പരിഗണിക്കാനിരിക്കെയാണ് ഇപ്പോഴത്തെ നടപടി.

Content Highlights: BSNL disconnects telephone and internet at Rahul Gandhi's Kalpetta office

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..