സംഘത്തലവൻ അരിക്കൊമ്പൻ; അവനെ പിടിച്ചാൽ ആക്രമണങ്ങൾ കുറയും - ഡോ. അരുൺ സഖറിയ


1 min read
Read later
Print
Share

പിടികൂടുന്നത് അരിക്കൊമ്പന്റെ ജീവൻ രക്ഷിക്കാൻ

Photo: mbi new Arun Zachariah

ചിന്നക്കനാൽ: മേഖലയിലെ പ്രശ്നക്കാരുടെ തലവൻ അരിക്കൊമ്പനാണെന്നും അവനെ പിടികൂടി ഇവിടെനിന്ന് മാറ്റിയാൽ ആനയാക്രമണങ്ങൾ കുറയുമെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ. കുങ്കിയാനകളായ കുഞ്ചുവിനും കോന്നി സുരേന്ദ്രനുമൊപ്പം ചിന്നക്കനാൽ സിമന്റുപാലത്തെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

അരിക്കൊമ്പന്റെ പത്ത് വർഷത്തെ പ്രവൃത്തിയും സ്വഭാവസവിശേഷതകളും വനംവകുപ്പിന്റെ പക്കലുണ്ട്. ആനകളുടെ സഞ്ചാരപാതയും മാപ്പ് ചെയ്തിട്ടുണ്ട്. കൊമ്പൻമാരിൽ എറ്റവും ആക്രമണോത്സുകതയുള്ളത് അരിക്കൊമ്പനാണെന്ന് ഈ വിവരങ്ങളിൽനിന്ന് വ്യക്തമാകുന്നു. കൂടാതെ, ഈ കൊമ്പന്റെ സ്വഭാവം പ്രവചനാതീതമാണ്. അതിനാൽ നേതൃസ്ഥാനം വഹിക്കുന്ന ആനയെ നീക്കിയാൽ ആക്രമണങ്ങൾ സ്വാഭാവികമായും കുറയും,-ഡോ.അരുൺ സഖറിയ പറഞ്ഞു.

ചിന്നക്കനാലിലെ ഭൂപ്രകൃതി വെല്ലുവിളി ഉയർത്തുന്നതാണ്. ധോണിയിൽ പി.എം.2-വിനെ പിടിച്ച അത്ര എളുപ്പമാവില്ല അരിക്കൊമ്പൻ ദൗത്യം. അതിനാൽ അനയെ എന്ന് പിടിക്കാനാകുമെന്ന് പറയാനാകില്ല. കുങ്കികളെ ഉപയോഗിച്ച് ഓടിച്ച് ഉദ്ദേശിച്ച സ്ഥലത്തെത്തിച്ച് മയക്കുവെടിവെയ്ക്കുക അപ്രായോഗികമാണ്. അനുയോജ്യമായ സ്ഥലത്ത് ഒത്തുകിട്ടിയാൽ അപ്രതീക്ഷിതമായി മയക്കുവെടിവെയ്ക്കുകയെന്ന തന്ത്രമാണ് ഇവിടെ പ്രയോഗിക്കുക.

മനുഷ്യനുമായി കലഹിക്കുന്ന വന്യജീവികൾ 40 വയസ്സ് താണ്ടാറില്ലെന്നതാണ് മുൻ അനുഭവങ്ങൾ. ശല്യം കൂടുന്നതോടെ ആളുകൾ വെടിവെച്ചോ, വിഷം നൽകിയോ, വൈദ്യുതാഘാതം ഏൽപ്പിച്ചോ ഇവയെ കൊല്ലും. അതിനാൽ അരിക്കൊമ്പനെ ഇവിടെനിന്ന് നീക്കുന്നതാണ് അതിന്റെതന്നെ ജീവന് നല്ലത്. കൊമ്പനെ കുങ്കിയാക്കാനാകുമോ എന്ന് കൈയിൽ കിട്ടാതെ പറയാനാകില്ല. പിടിക്കുന്ന എല്ലാ അനകളെയും കുങ്കികളാക്കാനും കഴിയില്ല. ധോണിയിലെ പി.ടി.7-നൊപ്പം ആരോഗ്യവും വലുപ്പവുമുള്ള ആനയാണ് അരിക്കൊമ്പനെന്നും അരുൺ സഖറിയ പറഞ്ഞു.

Content Highlights: Catching Arikomban will reduce the number of attacks Dr. Arun Zakaria

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..