വിദ്യാര്‍ഥികള്‍ ആശങ്കയില്‍: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നുമാസത്തോളം


ടി.ജെ. ശ്രീജിത്ത്

പരീക്ഷ ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 15 വരെ

പ്രതീകാത്മക ചിത്രം | photo: mathrubhumi news|screen grab

കൊച്ചി: ചരിത്രത്തിലാദ്യമായി സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നുമാസത്തോളം നീളുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ പരീക്ഷ ടൈംടേബിളനുസരിച്ച് ഏപ്രില്‍ 27-ന് തുടങ്ങുന്ന പരീക്ഷയവസാനിക്കുന്നത് ജൂണ്‍ 15-ന്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നതാണിത്. ഫലപ്രഖ്യാപനം ജൂലായിലേക്ക് നീളുന്നത് ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ആശങ്കയുമുണ്ട്.

സാധാരണഗതിയില്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തുടങ്ങി അവസാനവാരത്തിലോ ഏപ്രില്‍ ആദ്യവാരത്തിലോ പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കും. ഏപ്രില്‍ അവസാനം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി മേയ് ആദ്യവാരമോ രണ്ടാം വാരമോ ഫലപ്രഖ്യാപനം നടത്തും. ഇത്തവണ ഫെബ്രുവരിയില്‍തന്നെ മിക്ക സ്‌കൂളുകളും സിലബസ് പൂര്‍ത്തിയാക്കി റിവിഷന്‍ തുടങ്ങിയിരുന്നു.മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ കഴിയില്ലെന്നും ചിലത് എഴുതാന്‍ സാധിക്കാത്ത അവസ്ഥയും വരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം ഇല്ലാതാകുമെന്നും മൂല്യനിര്‍ണയം ജൂലായിലേക്ക് നീളുന്നത് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ആശങ്കയില്‍ അടിസ്ഥാനമില്ല - നാഷണല്‍ കൗണ്‍സില്‍

കോവിഡ് സാഹചര്യം കണക്കിലെടുത്താണ് 12-ാം ക്ലാസ് പരീക്ഷകള്‍ ഈ രീതിയില്‍ ക്രമീകരിച്ചതെന്ന് സി.ബി.എസ്.ഇ. നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജന്‍ പറഞ്ഞു.

ഇന്ത്യയിലെ മുഴുവന്‍ മാതൃഭാഷകള്‍ ഉള്‍പ്പെടെ നൂറിലധികം വിഷയങ്ങള്‍ സി.ബി.എസ്.ഇ. പരീക്ഷയ്ക്കുണ്ട്. ഇതിനു പുറമെ, നാല്‍പതോളം ഓപ്ഷണല്‍ വിഷയങ്ങളുമുണ്ട്. ഇവയെല്ലാം കോവിഡ് സാഹചര്യം കണക്കിലെടുത്തുവേണം നടത്താന്‍. അതാണ് ഇത്രയധികം ഇടവേള വരുന്നത്.

കോളേജ് പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് ഡോ. ഇന്ദിരാ രാജന്‍ പറഞ്ഞു. സി.ബി.എസ്.ഇ. ഫലപ്രഖ്യാപനമുണ്ടാകാതെ ദേശീയതലത്തില്‍ ഒരു സ്ഥാപനവും പ്രവേശന നടപടികള്‍ തുടങ്ങില്ല. സംസ്ഥാനത്തെ കോളേജുകളിലും സി.ബി.എസ്.ഇ. വിദ്യാര്‍ഥികളെ പരിഗണിച്ചുമാത്രമേ പ്രവേശനം നടത്തുകയുള്ളൂവെന്നാണ് കരുതുന്നതെന്നും അവര്‍ പറ

Content Highlights: CBSE exam April to June Three months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..