പി.എഫ്.ഐക്കെതിരേ സവിശേഷ അധികാരം പ്രയോഗിച്ച് കേന്ദ്രം; തീരുമാനം ചോദ്യംചെയ്യാനുള്ള സാധ്യത പരിമിതം


യു.എ.പി.എ. ട്രിബ്യൂണലിന്റെ തീരുമാനത്തിന് കാത്തില്ല നിരോധനംനീക്കാൻ നിയമപരമായ സാധ്യത പരിമിതം

Photo: .facebook.com/PopularFrontKeralaPage

കൊച്ചി: അഞ്ചുവർഷത്തേക്ക്‌ കേന്ദ്രസർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് ഈ തീരുമാനം ചോദ്യംചെയ്യാനുള്ള നിയമപരമായ സാധ്യത പരിമിതം. യു.എ.പി.എ. ട്രിബ്യൂണലിന്റെ തീരുമാനത്തിനുപോലും കാക്കാതെ അതിവേഗമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് വിജ്ഞാപനമിറക്കിയത്. യു.എ.പി.എ. നിയമത്തിലെ വകുപ്പ് 3 (3) പ്രകാരമുള്ള സവിശേഷ അധികാരം വിനിയോഗിച്ചാണ് നിരോധനം അതിവേഗം നടപ്പാക്കിയത്.

സാധാരണ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ യു.എ.പി.എ. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിക്കുന്നതോടെയാണ് നിരോധനം നിലവിൽവരുക. തീരുമാനത്തിന് അംഗീകാരം നൽകുന്നതിനുമുന്പ് സംഘടനയ്ക്ക് പറയാനുള്ളതും ട്രിബ്യൂണൽ കേൾക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. ഈ നടപടിക്രമം പാലിക്കാതെ നിയമംനൽകുന്ന സവിശേഷ അധികാരം കേന്ദ്രസർക്കാർ പ്രയോഗിക്കുകയായിരുന്നു. ഇതിനുള്ള കാരണങ്ങൾ വിജ്ഞാപനത്തിൽ അക്കമിട്ടുപറഞ്ഞിട്ടുണ്ട്.നിരോധനം നീക്കാൻ സാധ്യതയുണ്ടോ?

* നിരോധനത്തിനെതിരേ യു.എ.പി.എ. ട്രിബ്യൂണലിനെ സമീപിക്കുകയാണ് പോപ്പുലർ ഫ്രണ്ടിന് മുന്നിലുള്ള നിയമപരമായ ഒരു സാധ്യത. രാജ്യവിരുദ്ധ പ്രവർത്തനങ്ങളടക്കം ആരോപിച്ചുള്ള നിരോധനം നീക്കിക്കൊണ്ടുള്ള തീരുമാനം സാധാരണയായി ട്രിബ്യൂണലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ലെന്നാണ് സുപ്രീംകോടതി അഭിഭാഷകനായ എം.ആർ. അഭിലാഷ് പറഞ്ഞു. മുന്പ് ഇസ്‌ലാംമത പ്രഭാഷകൻ സാക്കിർ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിച്ച തീരുമാനം ട്രിബ്യൂണൽ ശരിവെക്കുകയാണുണ്ടായത്. ഹൈക്കോടതി വിധി ലംഘിച്ച് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നടത്തിയതടക്കമുള്ള കാരണങ്ങൾ ട്രിബ്യൂണലിനുമുന്നിൽ സർക്കാരിന് ചൂണ്ടിക്കാട്ടാനാകും.

* ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തീരുമാനം ചോദ്യംചെയ്യാമെന്നതാണ് രണ്ടാമത്തെ സാധ്യത

Content Highlights: Center has exercised special powers against PFI

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..