കേന്ദ്രസേനയെ വിളിക്കുന്നത് തൊഴിലാളികളെ തല്ലാനും അദാനിയെ തഴുകാനും -എം.എം. ഹസൻ


.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ കേന്ദ്രസേനയെ വിളിക്കുന്നത് തൊഴിലാളികളെ തല്ലാനും അദാനിയെ തഴുകാനുമാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ.

തൊഴിലാളിവർഗ പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന സി.പി.എമ്മിന്, അവരെക്കാൾ പ്രിയം മോദിയുടെ ഇഷ്ടക്കാരനായ കോർപ്പറേറ്റ് മുതലാളി അദാനിയെയാണെന്നും ഹസൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ കണ്ണൂരിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടപ്പോൾ എൽ.ഡി.എഫ്. സർക്കാർ തയ്യാറായില്ല. കേന്ദ്രസേനയെ ഇറക്കുന്നത് ഫെഡറൽ സംവിധാനത്തിന്മേലുള്ള കടന്നുകയറ്റമായിട്ടാണ് അന്ന് സി.പി.എം. ചിത്രീകരിച്ചത്. -അദ്ദേഹം പറഞ്ഞു.

Content Highlights: central force arrival to Kerala for the support of Adani- M M Hassan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..