മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും
തിരുവനന്തപുരം: നാല്പത്തിമൂന്നാം വിവാഹവാർഷിക ദിനത്തിൽ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇന്ന് ഞങ്ങളുടെ നാല്പത്തിമൂന്നാം വിവാഹവാർഷികം’ എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് ചിത്രം പോസ്റ്റുചെയ്തത്. മണിക്കൂറുകൾക്കകം നവമാധ്യമങ്ങളിൽ ഇത് ഒട്ടേറെപ്പേർ ഷെയർ ചെയ്തു. ഒട്ടേറെ നേതാക്കൾ മുഖ്യമന്ത്രിക്കും ഭാര്യക്കും ആശംസ നേർന്നു.
വിവാഹവാർഷിക ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ കൊച്ചിയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള ചടങ്ങിൽ പങ്കെടുത്ത ശേഷം ഉച്ച കഴിഞ്ഞാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. പിന്നീട് എ.കെ.ജി. സെന്ററിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുത്തു.
1979 സെപ്റ്റംബർ രണ്ടിനായിരുന്നു സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കൂത്തുപറമ്പിൽനിന്നുള്ള എം.എൽ.എ.യുമായിരുന്ന പിണറായി വിജയനും തലശ്ശേരി സെയ്‌ന്റ് ജോസഫ്‌സ് സ്കൂളിലെ അധ്യാപികയായിരുന്ന കമലയും വിവാഹിതരായത്.
അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പേരിൽ അച്ചടിച്ച വിവാഹ ക്ഷണക്കത്ത് പങ്കുവച്ചാണ് മന്ത്രി വി.ശിവൻകുട്ടി ആശംസ നേർന്നത്.
Content Highlights: chief minister pinarayi vijayan kamala 43rd wedding anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..