യു.എ.ഇ. പൗരന് രാജ്യംവിടാൻ മുഖ്യമന്ത്രി ഇടപെട്ടെന്നാരോപിച്ച് സ്വപ്ന


1 min read
Read later
Print
Share

സ്വപ്‌ന സുരേഷ്| Photo: Mathrubhumi

കൊച്ചി: ഇന്ത്യയിൽ നിരോധനമുള്ള സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ. പൗരന് രാജ്യംവിടാൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് സ്വപ്നാ സുരേഷ് ആരോപിച്ചു.

തീവ്രവാദപ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന ‘തുറയ’ ബ്രാൻഡിലുള്ള ഫോണുമായാണ് 2017-ൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യു.എ.ഇ. പൗരനായ ഗസാൻ മുഹമ്മദ് അലാവി അൽ ജെഫ്രി അൽഹാഷ്മി പിടിയിലായത്. സി.ഐ.എസ്.എഫിന്റെ പരാതിയിൽ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റുചെയ്തു.

കോടതിയിൽനിന്ന് ജാമ്യം ലഭിച്ചെങ്കിലും രാജ്യംവിടാൻ സാധിക്കുമായിരുന്നില്ല. ഇയാൾ തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ടു. കോൺസൽ ജനറലിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ അറിയിക്കാൻ സ്വപ്നാ സുരേഷ് എം. ശിവശങ്കറുമായി ബന്ധപ്പെട്ടു. തിരികെ വിളിച്ച ശിവശങ്കർ വ്യക്തിയെക്കുറിച്ചുള്ള കോൺസൽ ജനറലിന്റെ സത്യവാങ്മൂലമാണ് ആവശ്യപ്പെട്ടത്. സത്യവാങ്മൂലം ഫയൽചെയ്തശേഷമാണ് യു.എ.ഇ. പൗരന് രാജ്യംവിടാനായത്. 2017 ജൂൺ 30 മുതൽ ജൂലായ് നാലുവരെ കേരളത്തിലുണ്ടായിരുന്ന യു.എ.ഇ. പൗരൻ എന്തിനുവന്നെന്നോ എന്തുചെയ്തെന്നോ അന്വേഷിക്കാതെയാണ് വിട്ടയച്ചതെന്ന് സ്വപ്ന ആരോപിച്ചു.

Content Highlights: CM helped UAE national caught with Thuraya phone to escape says swapna suresh

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..