ആരോപണങ്ങൾക്ക് മറുപടിപറഞ്ഞ് മുഖ്യമന്ത്രി


1 min read
Read later
Print
Share

മുഖ്യമന്ത്രി പിണറായി വിജയൻ | ഫയൽ ചിത്രം

തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ വിതരണം, അടിസ്ഥാനസൗകര്യവികസനം, പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഉണ്ടായ ഉണർവ്, സംരംഭകരംഗത്തെ നിക്ഷേപം, ആഭ്യന്തര ഉത്പാദനത്തിലും പ്രതിശീർഷവരുമാനത്തിലും നേടിയ വളർച്ച തുടങ്ങി സംസ്ഥാനത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക സമാപനസമ്മേളനത്തിലാണ് കേരളം പിന്നോട്ടാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

2016 മുതൽ കേരളം പിന്നോട്ടുപോയെന്നാണ് യു.ഡി.എഫിന്റെ ആരോപണം. എന്നാൽ, ഓഫീസ് പൂട്ടി മടങ്ങിയ മൂന്നു കേന്ദ്രസ്ഥാപനങ്ങൾ 2016-നു ശേഷം മടങ്ങിവന്നു. ദേശീയപാത അതോറിറ്റി, ഗെയിൽ, പവർഗ്രിഡ് എന്നീ സ്ഥാപനങ്ങളുടെ മുടങ്ങിപ്പോയ പദ്ധതികൾ നടപ്പായത് ഇടതുസർക്കാർ വന്ന ശേഷമാണ്. ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമാണ് കേരളം -മുഖ്യമന്ത്രി പറഞ്ഞു.

ടെൻഡർനടപടികളില്ലാതെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. എ.ഐ. ക്യാമറ വിവാദത്തെ നേരിട്ടു പരാമർശിക്കാതെയാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത്.

മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ ജോസ് കെ. മാണി, മന്ത്രി ആന്റണി രാജു, മന്ത്രി അഹമ്മദ് ദേവർകോവിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, വറുഗീസ് ജോർജ്, ഫിറോസ് ലാൽ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രിമാരായ ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..