കോളേജ് അധ്യാപക നിയമനം: പ്രായപരിധി 50-ലേക്കുയർത്താൻ ആലോചന


1 min read
Read later
Print
Share

പ്രായപരിധി ഒഴിവാക്കുന്നത് വിദേശസർവകലാശാലകളിൽ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകളുള്ള മലയാളികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.

പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: കോളേജ് അധ്യാപകനിയമനത്തിനുള്ള പ്രായപരിധി 50 ആക്കാൻ സർക്കാർ ആലോചിക്കുന്നു. സർക്കാർ, എയ്ഡഡ് കോളേജുകളിൽ 40 വയസ്സാണ് ഇപ്പോഴത്തെ പരിധി.

നിയമനത്തിന് പ്രായപരിധി ഒഴിവാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, 50 ഉയർന്നപരിധിയായി നിശ്ചയിച്ച പി.എസ്.സി.യുടെ പൊതുവ്യവസ്ഥയുമുള്ളതിനാൽ ഇതു നടപ്പാക്കാൻ നിയമതടസ്സമുണ്ട്.

ഇതോടെയാണ് ഉയർന്ന പ്രായപരിധി 50 ആക്കാനുള്ള ആലോചന. നിലവിലെ പ്രായപരിധി മാറ്റണമെങ്കിൽ സർവീസ് ചട്ടത്തിൽ ഭേദഗതിവേണം. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കേണ്ടിവരുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

നിലവിലെ പരിധി

പൊതുവിഭാഗം-40 വയസ്സ്

ഒ.ബി.സി. വിഭാഗങ്ങൾക്ക് 43

പട്ടികജാതി, പട്ടികവർഗം 45

ആലോചനയ്ക്കുപിന്നിൽ

അസി. പ്രൊഫസർ നിയമനത്തിനുള്ള യു.ജി.സി. മാനദണ്ഡത്തിൽ പ്രായപരിധി വ്യവസ്ഥചെയ്തിട്ടില്ലെന്നാണ് സർക്കാർവാദം. കേന്ദ്രസർവകലാശാലകളിലും പല സംസ്ഥാനങ്ങളിലും അസി. പ്രൊഫസർ നിയമനത്തിന് പ്രായപരിധിയില്ല.

പ്രായപരിധി ഒഴിവാക്കുന്നത് വിദേശസർവകലാശാലകളിൽ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകളുള്ള മലയാളികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കും.

Content Highlights: College lecturers age limit kerala

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..