കോൺഗ്രസ് പതാക| ഫോട്ടോ: രാമനാഥ് പൈ
തൃശ്ശൂർ: കോൺഗ്രസിനെ അടിത്തട്ടുമുതൽ ശക്തമാക്കി ‘സെമികേഡർ’ രീതിയിേലക്ക് എത്തിക്കുന്നതിന് വിഭാവനംചെയ്ത സി.യു.സി. (കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി) പദ്ധതി പാളി. എല്ലാ ജില്ലകളിലുമായി നടപ്പാക്കിയ അരലക്ഷത്തോളം സി.യു.സി.കളിൽ ഒരെണ്ണംപോലും ഇപ്പോൾ കാര്യക്ഷമമല്ല.
പാർട്ടിപ്രവർത്തകരിൽ അച്ചടക്കവും അനുസരണയും വളർത്തിെയടുത്ത് നല്ലപ്രവർത്തനം കാഴ്ചവെക്കുന്നവർക്കുമാത്രം നേതൃസ്ഥാനത്തേക്ക് ഉയർച്ച ഉറപ്പാക്കുന്ന പദ്ധതി പാളിയതോടെ ഗ്രൂപ്പിസം ശക്തമായി. ഗ്രൂപ്പുകാരും നേതാക്കളും അവർക്കു വേണ്ടപ്പെട്ടവർക്കായി നേതൃസ്ഥാനം പങ്കുവെച്ചപ്പോൾ യഥാർഥ പ്രവർത്തകർ രംഗംവിട്ടു. ഇതോടെ സി.യു.സി. നിഷ്‌ക്രിയമായി. പാർട്ടിക്ക് ക്ഷീണവും.
കെ.പി.സി.സി. പ്രസിഡന്റായശേഷം െക. സുധാകരൻ നടപ്പാക്കിയ സ്വപ്നപദ്ധതിയാണ് സി.യു.സി. കേഡർ പാർട്ടികളുടെ രീതിയിലേക്ക് കേരളത്തിലെ കോൺഗ്രസിനെ വളർത്തിയെടുത്താൽ ഫലംകാണുെമന്ന പ്രതീക്ഷയായിരുന്നു ഇതിനുപിന്നിൽ. മുന്നോടിയായി, പാർട്ടിയുടെ യഥാർഥപ്രശ്നങ്ങൾ മനസ്സിലാക്കാൻ കെ.പി.സി.സി. മൂന്നുതവണ പഠനവും സർവേയും നടത്തിയിരുന്നു.
കേഡർ പാർട്ടികളുടെ അതേരീതിയിൽ പഠനക്ലാസുകൾ, പാർട്ടി കുടുംബങ്ങളുടെ കണക്കെടുപ്പ്, ശില്പശാല, ഗൃഹസന്ദർശന പരിപാടി, ക്യാന്പുകൾ തുടങ്ങിയവ സംഘടിപ്പിച്ച് പാർട്ടിപ്രവർത്തകരിൽ ആവേശവും ആത്മവിശ്വാസവും വളർത്തി.
2021 ഒക്ടോബർ രണ്ടിന് തുടക്കമിട്ട പദ്ധതിയിൽ ഏറ്റവുംകൂടുതൽ സി.യു.സി.കൾ മലപ്പുറം ജില്ലയിലായിരുന്നു- 5000 എണ്ണം. കേരളത്തിൽ 50,000-ത്തിലേറെ ഉണ്ടായിരുന്നു.
ശാസ്ത്രീയമായ രീതിയിൽ സംസ്ഥാന-ജില്ലാതല റിസോഴ്സ് സംഘത്തെ രൂപവത്കരിച്ച് പരിശീലനംനൽകി ഷെഡ്യൂളുകളും സമയക്രമവും ഉറപ്പാക്കിയാണ് പഠന ക്ലാസുകളും ക്യാമ്പുകളും നടത്തിയത്. ഇതിനായി ഹാളുകളും പ്രൊജക്ടറുകളും വാടകയ്ക്കെടുക്കുകയുംചെയ്തിരുന്നു. ഒാരോ സി.യു.സി.കൾക്കുമായി 5000-ത്തിലേറെ രൂപ വീതം ചെലവിടുകയുംചെയ്തു. പാർട്ടിയുടെ നല്ലരീതിയുള്ള വളർച്ചയിൽ പദവി നഷ്ടപ്പെടുമെന്ന് ഭയന്ന് ചില േനതാക്കൾ ഇതിനെതിരേ പ്രവർത്തിച്ചതാണ് സി.യു.സി.യുടെ തകർച്ചയ്ക്ക് കാരണമായതെന്നും ആരോപണമുണ്ട്.
പുനഃസംഘടന സി.യു.സി.കളെ ബാധിച്ചു
അടിത്തട്ടിൽ പുനഃസംഘടന പൂർത്തീകരിക്കാനായില്ല. അതുകൊണ്ട് അതുവരെ യാഥാർഥ്യമാക്കിയ സി.യു.സി.കളെ ചലിപ്പിക്കാൻ നേതൃത്വം ഇല്ലാതെപോയി. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചു. വൈകാതെ മണ്ഡലം പ്രസിഡന്റുമാെര നിയമിക്കും. അതുകഴിഞ്ഞാൽ മണ്ഡലം-ബ്ലോക്ക് ഭാരവാഹികൾ എന്നിവരെയെല്ലാം നിയമിക്കും. ജൂണിൽ ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. അതുകഴിഞ്ഞാൽ സി.യു.സി.കളെ നന്നായി സംഘടിപ്പിക്കാൻ സാധിക്കും.
ടി.യു. രാധാകൃഷ്ണൻ, കെ.പി.സി.സി. സംഘടനാ സെക്രട്ടറിn
Content Highlights: semi-cadre


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..