പ്രതീകാത്മകചിത്രം | Photo: AP
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നേരിയതോതിൽ കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. കോവിഡ് പുതിയവകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗംചേർന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജനിതക പരിശോധന വർധിപ്പിക്കും.
ചൊവ്വാഴ്ച 172 പേർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ. ആകെ 1026 രോഗികളുണ്ട്. ഇതിൽ 111 പേർ ചികിത്സയിലാണ്.
Content Highlights: COVID 19 kerala face mask
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..