ഗവർണർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനെന്ന് സി.പി.എം.


1 min read
Read later
Print
Share

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള സംഘപരിവാർ അജൻഡയ്ക്കെതിരായ ചെറുത്തുനിൽപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഗവർണറിലൂടെ പുറത്തുവന്നതെന്ന് സി.പി.എം. ആരോപിച്ചു. ആർ.എസ്.എസ്. നേതാവിനെ അങ്ങോട്ടുപോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവർണർ ആർ.എസ്.എസിന്റെ കുഴലൂത്തുകാരനാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

വൈസ് ചാൻസലർമാരോട് രാജിവെക്കാനുള്ള ഗവർണറുടെ നിർദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് അനുസൃതമായാണ് വി.സി.മാരെ നിയമിച്ചത്. സർക്കാർ മൂന്നു വിദ്യാഭ്യാസ കമ്മിഷനുകളെ നിയമിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിൽ ഉയർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർമാരെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ഗവർണറുടെ തീരുമാനമെന്നും സി.പി.എം. ആരോപിച്ചു.

Content Highlights: cpim slams governor arif muhammed khan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..