Photo: Mathrubhumi
തിരുവനന്തപുരം: പൊതുമേഖലാ എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് നൽകുന്ന ഇന്ധനത്തിന്റെ വില വർധിപ്പിച്ചു. ബുധനാഴ്ച ലിറ്ററിന് 21.10 രൂപ കൂട്ടി. ഇതോടെ ചില്ലറവിലയുമായി 27.88 രൂപയുടെ വ്യത്യാസമായി.
വർധന കെ.എസ്.ആർ.ടി.സിക്ക് പ്രതിദിനം 75 ലക്ഷം രൂപ മുതൽ 83 ലക്ഷംവരെ അധികബാധ്യതയുണ്ടാക്കും. വിലവർധനയ്ക്കെതിരേ കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യും. പൊതുഗതാഗത മേഖലയെ തകർക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..