സരിത്ത്, സ്വപ്‌ന സുരേഷ്
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത ലൈഫ് മിഷൻ കേസിൽ നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും ചോദ്യംചെയ്തു. കൂട്ടുപ്രതിയായ സന്ദീപ് നായരെ മൂന്നുദിവസംമുന്പ് ചോദ്യംചെയ്തിരുന്നു.
മൂന്നുകോടി രൂപയല്ല ആറുകോടി രൂപ കോഴപ്പണം ലഭിച്ചതായി സ്വപ്ന നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിൽ വ്യക്തതവരുത്തുകയാണ് ഇ.ഡി.യുടെ ഉദ്ദേശ്യം.
ഭവനപദ്ധതിക്ക് കരാർ ലഭിച്ച യൂണീടാക് ബിൽഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെ മാത്രമാണ് ഇ.ഡി. കേസിൽ പ്രതിചേർത്തത്. കേസെടുത്ത് ഒരുവർഷം കഴിഞ്ഞപ്പോഴാണ് ചോദ്യംചെയ്യലുകൾ തുടങ്ങിയത്. സന്തോഷ് ഈപ്പനെ ഡിസംബർ അവസാനവാരവും ജനുവരി തുടക്കത്തിലുമായി ചോദ്യംചെയ്തിരുന്നു.
ആറുകോടി രൂപ കോഴപ്പണം എന്നതിന്റെ വാസ്തവമെന്തെന്ന് അറിയില്ലെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരിക്കുന്നത്.
Content Highlights: ed questions swapna suresh and sarith
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..