ആറളം ഫാമിൽ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു


വാസു

ഇരിട്ടി: ആറളം ഫാം പുനരധിവാസമേഖലയിൽ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസമേഖല ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. സമീപത്തെ വീട്ടിൽ പോയിവരികയായിരുന്ന വാസുവിനെ തകർന്ന ആനമതിൽഭാഗത്തുനിന്നെത്തിയ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. മുഖത്ത് ആനയുടെ ചവിട്ടേറ്റതിനാൽ ആളെ തിരിച്ചറിയാൻ മണിക്കൂറുകളോളം വേണ്ടിവന്നു.

ചിന്നംവിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടിലെ സ്ത്രീ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പിന്റെ ദ്രുതപ്രതികരണസംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ വാസുവിനെ കണ്ടെത്തിയത്. ഉടൻ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുമാസത്തിനിടെ രണ്ടാമത്തെയാളും 10 വർഷത്തിനിടയിൽ പതിനഞ്ചാമത്തെയാളുമാണ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്.കാളികയത്തെ സരോജിനി-ഗോവിന്ദൻ ദമ്പതിമാരുടെ മകനാണ് വാസു. ഭാര്യ: ശോഭ. മക്കൾ: വിനില, വിനിഷ, വിനീത്, വിനീത.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.

Content Highlights: elephant attack in aralam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..