കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു, കുടുംബമൊന്നാകെ ജയിലില്‍; പശുക്കളെ വിറ്റു, ഒന്നിനെ പുലി കടിച്ചു


1 min read
Read later
Print
Share

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം

ചെളിക്കുഴി തെക്കേക്കര പുത്തൻ വീട്ടിൽ ശിവദാസന്റെ വീട്ടിലെ തൊഴുത്ത് ഒഴിഞ്ഞനിലയിൽ | ഫോട്ടോ: സുധീർ മോഹൻ

പുന്നല(കൊല്ലം): പത്തനാപുരത്തിനടുത്ത് പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻ വീട്ടിലെ ഷീറ്റുമേഞ്ഞ കാലിത്തൊഴുത്ത് ഏറെക്കുറെ ശൂന്യമാണിപ്പോൾ. കറവയുള്ളവയും കിടാങ്ങളും അടക്കം 12 പശുക്കളും രണ്ടു പോത്തും ഉണ്ടായിരുന്നതാണ്. കിടാക്കളടക്കം നാലു പശുക്കളേ ബാക്കിയുള്ളൂ. ഓരോന്നിനെയായി വിറ്റ് ഒഴിവാക്കുകയാണ്, രണ്ടരപ്പതിറ്റാണ്ടായി ക്ഷീരകൃഷി നടത്തുന്ന ഈ കുടുംബം. കഴിഞ്ഞയാഴ്ച വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കുടുംബമൊന്നാകെ ജയിലിലായതാണ് കാരണം.

വന്യമൃഗശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വൈദ്യുതവേലിയിൽനിന്നു ഷോക്കേറ്റ് കാട്ടാന ചരിഞ്ഞതോടെ വനംവകുപ്പ് കേസെടുക്കുമെന്നു പേടിച്ച് ശിവദാസൻ ഒളിവിൽപ്പോയി. ഭാര്യ സുശീല, ഇവരുടെ മകളും സർക്കാർ ജീവനക്കാരിയുമായ സ്മിത എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ജയിലിലായി. അടുത്തദിവസം ശിവദാസനെയും അറസ്റ്റുചെയ്ത്‌ ജയിലിലടച്ചു. ശിവദാസന്റെ മകൻ അരുൺ എറണാകുളത്തെ ജോലിസ്ഥലത്തായിരുന്നു. ഇതോടെ തൊഴുത്ത് നിറഞ്ഞുനിന്ന കന്നുകാലികളെല്ലാം പട്ടിണിയിലായി. ചെറിയ കന്നുകുട്ടികൾ രണ്ടുദിവസം ദേഹമാസകലം ചാണകത്തിൽക്കുളിച്ചു കിടക്കേണ്ടിവന്നു. വീട്ടുകാരില്ലാത്ത സമയത്ത് ഒരു പശുവിനെ പുലി പിടിച്ചുകൊണ്ടുപോകുകയും ചെയ്തു.

വന്യമൃഗശല്യത്തെ തുടർന്ന് മറ്റു കൃഷികളൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ശിവദാസൻ പശുവളർത്തലിൽമാത്രം ശ്രദ്ധയൂന്നിയിരിക്കുകയായിരുന്നു. ദിവസവും പുന്നലയിൽ കൊണ്ടുപോയി പാൽവിറ്റ് മടങ്ങിവന്ന് പശുക്കളെ തീറ്റാനായി പോകുകയായിരുന്നു രീതി. മുമ്പൊക്കെ രാവിലെ അഴിച്ചുവിടുന്ന പശുക്കൾ വൈകീട്ട് സ്വയം തൊഴുത്തിൽ എത്തുമായിരുന്നു. മൃഗശല്യം കൂടിയതോടെ ദിവസവും ശിവദാസൻ പശുക്കൾക്ക് കാവലായി ഒപ്പമുണ്ടാകുമായിരുന്നു. ‘പശുക്കളെ വിൽക്കുന്നതിൽ അച്ഛന് വലിയ സങ്കടമുണ്ട്. പക്ഷേ, വേറെ വഴിയില്ല’-മകൻ അരുൺ പറഞ്ഞു.

Content Highlights: entire family jailed for elephant shock killing, kollam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..