വ്യാജഖാദി കേരളത്തിൽ വ്യാപകം, നേതാക്കൾപോലും ധരിക്കുന്നത് വ്യാജന്‍- പി. ജയരാജൻ


1 min read
Read later
Print
Share

പി.ജയരാജൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: വിപണിയിൽ വൻതോതിൽ വ്യാജഖാദി ഉത്പന്നങ്ങൾ എത്തുന്നതായി ഖാദിബോർഡ് ഉപാധ്യക്ഷൻ പി. ജയരാജൻ. നേതാക്കൾപോലും വ്യാജഖാദി വാങ്ങുന്ന സ്ഥിതി കേരളത്തിലുമുണ്ട്. വ്യജഖാദിയുടെ വരവ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 160 കോടി രൂപയുടെ ഖാദിയാണ് കേരളത്തിൽ വിറ്റത്. ഇതിൽ അംഗീകൃത ഖാദി സ്ഥാപനങ്ങൾ ഉത്പാദിപ്പിച്ചത് വെറും 68 കോടി രൂപയുടേതുമാത്രമാണ്.

എഴുപതുവർഷമായി മുംബൈയിൽ ഖാദി തുണിത്തരങ്ങൾ വിറ്റഴിക്കുന്നതിൽ പേരുകേട്ട സ്ഥാപനമായിരുന്നു ഖാദി എംപോറിയം. വ്യാജ ഖാദി ഉത്പന്നങ്ങൾ വിറ്റതിന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ഈ സ്ഥാപനത്തിന് അടുത്തിടെ വിലക്ക് ഏർപ്പെടുത്തി. ദേശീയരംഗത്തെ നേതാക്കൾവരെ ഖാദി വാങ്ങിയിരുന്നത് ഇവിടെ നിന്നായിരുന്നു. ഇതേ സ്ഥിതിയാണ് കേരളത്തിലും.

യന്ത്രത്തറിയിൽ ഉത്പാദിപ്പിച്ച് വിലക്കുറച്ചാണ് ഇത് വിൽക്കുന്നത്. അംഗീകൃത ഖാദി സ്ഥാപനങ്ങളിൽനിന്ന് വസ്ത്രങ്ങൾ വാങ്ങിയാൽ വ്യാജഖാദി വിൽപ്പന തടയാം. ഖാദി തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കാനായി സർക്കാർ അനുവദിച്ച പത്തുകോടി രൂപ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നൽകും. തൊഴിലാളികൾക്കുള്ള ഉത്പാദന പ്രോത്സാഹനം അടുത്ത ആഴ്ച നൽകും. മാർച്ചിൽ കുട്ടികൾക്കും വിവാഹങ്ങൾക്കുമുള്ള പുതിയതരം ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തും. തിരുവനന്തപുരം വഞ്ചിയൂരിൽ പുതിയ ഷോറൂം ആരംഭിക്കും. ഓൺലൈൻ വിൽപ്പനയിലേക്ക് ഉടൻ കടക്കും. പുതിയതായി 20,000 തൊഴിലവസരം സൃഷ്ടിക്കും. പാലക്കാട് ജില്ലയിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് ഖാദി നിർമിക്കുന്ന പദ്ധതി ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Fake khadi-even leaders wear fake khadi-p. Jayarajan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..