സാമ്പത്തികപ്രതിസന്ധി: സംസ്ഥാന സർക്കാർ 4263 കോടിയുടെ കടപ്പത്രമിറക്കുന്നു


1 min read
Read later
Print
Share

ധനമന്ത്രി കെ.എൻ. ബാലഗോപാൽ | Photo: Mathrubhumi

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു.

വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ ഭാഗമായുള്ള ലേലം. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനംവഴിയാണ് ലേലം.

ധനവിനിയോഗം നിയന്ത്രിക്കാൻ 10 ലക്ഷംരൂപയ്ക്ക്‌ മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്നാണ് നിർദേശം. ഇതിനുപുറമേ, ട്രഷറി അക്കൗണ്ടിൽനിന്ന്‌ 25 കോടിരൂപയിൽ കൂടുതൽ പിൻവലിക്കാൻ വിവിധ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Content Highlights: financial crisis: government to issue debentures of worth 4263 crore

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..