ഫാ. തിയോഡോഷ്യസിന്റെ മാപ്പു കൊണ്ട് പ്രശ്‌നം തീരില്ല-മന്ത്രി ശിവൻകുട്ടി


വി. ശിവൻകുട്ടി | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ| മാതൃഭൂമി

തിരുവനന്തപുരം: ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ മാപ്പ് പറച്ചിൽ കൊണ്ട് പ്രശ്‌നം തീരില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ജനപ്രതിനിധിയെ ആണ് ഫാ. ഡിക്രൂസ് തീവ്രവാദി എന്ന് വിളിച്ചത്. സമരം ഒത്തുതീർപ്പ് ആകുന്ന ഓരോ ഘട്ടത്തിലും അത് അട്ടിമറിക്കാൻ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തുണ്ട്. എന്ത് പ്രത്യേക താത്‌പര്യമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ളത് എന്നറിയാൻ താതപര്യമുണ്ട്.

ഒരുവിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുരോഹിതൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights: fr.theodacious apology won't solve problem said minister sivankutti

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..