ഗോ ഫസ്റ്റ് | ഫോട്ടോ: Facebook.com/Go First
മട്ടന്നൂർ: ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ റദ്ദാക്കിയത് മേയ് 26 വരെ നീട്ടി. വിമാന എൻജിനുകളുടെ തകരാറുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് ഗോ ഫസ്റ്റ് സർവീസുകൾ രാജ്യത്തുടനീളം ഈ മാസം രണ്ടുമുതൽ നിർത്തിവെച്ചത്.
പ്രതിസന്ധിയെത്തുടർന്ന് ഗോ ഫസ്റ്റ് കമ്പനി നൽകിയ പാപ്പർഹർജി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം ഉടൻ തിരിച്ചുനൽകുമെന്നും സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
ഗോ ഫസ്റ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് നീണ്ടുപോകുന്നത് കണ്ണൂർ വിമാനത്താവളത്തിലെ യാത്രക്കാരെയും പ്രതിസന്ധിയിലാക്കുകയാണ്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നത്. ഗോഫസ്റ്റ് നിർത്തിയതോടെ കുവൈത്ത്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽനിന്ന് സർവീസില്ലാതായി. ഗൾഫ് റൂട്ടുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മാത്രം സർവീസ് നടത്തുന്നതിനാൽ ടിക്കറ്റ് നിരക്ക് വളരെ കൂടിയിട്ടുണ്ട്.
അബുദാബി, ദമാം, ദുബായ്, മസ്‌കറ്റ്, കുവൈത്ത് എന്നിവിടങ്ങളിലേക്കായി മാസത്തിൽ 240 സർവീസാണ് കണ്ണൂരിൽനിന്ന് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. കണ്ണൂർ വിമാനത്താവളം ഹബ്ബായി തിരഞ്ഞെടുത്ത ഗോ ഫസ്റ്റിന്റെ പിൻമാറ്റം വിമാനത്താവളത്തിന്റെ വരുമാനത്തിലും കുറവുണ്ടാക്കും. ഒരുമാസം നാലുകോടിയോളം രൂപയാണ് ഇതുവഴിയുണ്ടാകുന്ന നഷ്ടം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..