.
പത്തനംതിട്ട: ഒരു സ്ഥലത്ത് സ്ഥാപനമോ വീടോ കണ്ടുപിടിക്കാൻ ഗൂഗിൾ മാപ്പിലെ സംവിധാനമായ സ്ട്രീറ്റ് വ്യൂവിന്റെ സർവേ കേരളത്തിൽ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്തെ പ്രധാന റോഡുകളുടെ 80 ശതമാനം ഫോട്ടോകളും ഗൂഗിൾ മാപ്പിലായിക്കഴിഞ്ഞു. 40 ശതമാനം ഗ്രാമീണ റോഡുകളും ക്യാമറക്കണ്ണിൽ പതിഞ്ഞു.
ഗൂഗിളിനുവേണ്ടി ടെക് മഹീന്ദ്ര എന്ന കമ്പനിയാണ് രാജ്യത്ത് സർവേ നടത്തി സ്ട്രീറ്റ് വ്യൂവിലേക്ക് ചിത്രങ്ങൾ ചേർക്കുന്നത്. ടെക് മഹീന്ദ്രയിലെ 25 ജീവനക്കാരാണ് സംസ്ഥാനത്ത് കാറിനുമുകളിൽ ക്യാമറ ഘടിപ്പിച്ച് സർവേയ്ക്കായി വിവിധ ജില്ലകളിലുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ സർവേ നടക്കാനുള്ളത്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കവയിലും പൂർത്തിയായി. തെക്കേ ഇന്ത്യയിൽ കേരളത്തിലാണ് ഇനി പൂർണമാകാനുള്ളത്.
ദേശീയപാതകൾ, സംസ്ഥാനപാതകൾ, പ്രധാന ഗ്രാമീണപാതകൾ എന്നിവയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്. ചില ഉൾവഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരുദിവസം 80 കിലോമീറ്ററോളം സർവേ ചെയ്യുന്നുണ്ട്.
സർവേയ്ക്ക് സംസ്ഥാന പോലീസ് മേധാവി അനുമതി കൊടുത്തിരുന്നു. കാറിനുമുകളിൽ നാലുവശത്തേക്കും ലെൻസുള്ള ക്യാമറ ഘടിപ്പിച്ചാണ് ചിത്രങ്ങളെടുക്കുന്നത്. നാലുചിത്രവും യോജിപ്പിച്ച് 360 ഡിഗ്രിയിലുള്ള കാഴ്ചയാക്കിയാണ് സ്ട്രീറ്റ് വ്യൂവിലേക്ക് ചേർക്കുന്നത്.
സ്ട്രീറ്റ് വ്യൂ കാണുന്ന വിധം
ഗൂഗിൾ മാപ്പിൽ പ്രൊഫൈൽ ഫോട്ടോ കാണുന്ന സ്ഥലത്തിന് തൊട്ടുതാഴെ മേൽക്കുമേൽ അടുക്കിെവച്ചപോലുള്ള രണ്ട് ചതുരത്തിന്റെ രൂപത്തിൽ ക്ലിക്കുചെയ്താൽ സ്ട്രീറ്റ് വ്യൂ ഐക്കൺ വരും. സ്ട്രീറ്റ് വ്യൂവിൽ ക്ലിക്കുചെയ്താൽ ഗൂഗിൾ മാപ്പിലെ റോഡുകളുടെ നിറങ്ങൾ നീലയിലേക്ക് മാറും. നീല നിറത്തിലെ റോഡിൽ തൊട്ടാൽ ചിത്രങ്ങൾ കാണാം. 360 ഡിഗ്രി തിരിച്ച് മൊത്തം കാഴ്ചയും കാണാനാകും. സൂംചെയ്ത് റോഡരികിലെ സ്ഥാപനമോ വീടോ കണ്ടെത്താനുമാകും.
Content Highlights: Google has mapped 80 percent of the roadside images in Kerala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..