ജി.എസ്.ടി.: തൈരിന് ഒന്നരമുതൽ മൂന്നരവരെ രൂപ വിലകൂടിയേക്കും


തീരുമാനം കമ്മിറ്റി ചേർന്നശേഷമെന്ന് മിൽമ

Representational Image | Photo: PTI

തിരുവനന്തപുരം: പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ ഇവയുടെ വില കൂടിയേക്കും. വിവിധ വിഭാഗങ്ങളിലായി കിലോയ്ക്ക് ഒന്നരരൂപമുതൽ മൂന്നരരൂപവരെ വില കൂടാനാണ്‌ സാധ്യത. ഇതുവരെ തൈര്, മോര്, ലസി എന്നിവയ്ക്ക് നികുതി ഇല്ലായിരുന്നു.

നഷ്ടംസഹിച്ച് വിൽക്കുക അല്ലെങ്കിൽ വിലകൂട്ടുക എന്നതാണ് മിൽമയ്ക്കുമുന്നിലുള്ള മാർഗം. നിലവിൽ പാൽവില കൂട്ടാത്തതിനാൽ തൈര് നഷ്ടംസഹിച്ച് വിൽക്കാൻ സാധിക്കില്ലെന്നാണ് മിൽമ ഉന്നതനേതൃത്വം നൽകുന്ന സൂചന. മിൽമയുടെ ഉത്പന്നങ്ങൾക്ക് വിലകൂട്ടേണ്ട പ്രോഗ്രാം കമ്മിറ്റി ജൂലായ് മധ്യത്തോടെ യോഗംചേർന്ന് ഇതിൽ തീരുമാനമെടുക്കും.

തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകളിലായി ഏകദേശം ഒരുലക്ഷംലിറ്റർ തൈരാണ് മിൽമ മാത്രം കേരളത്തിൽ വിൽക്കുന്നത്. സ്വകാര്യ ഉത്പാദകരുടെ കണക്കുകൂടിയാകുമ്പോൾ ഇതിലുംകൂടും. ലസിയുടെയും മോരിന്റെയും ഉത്പാദനം കേരളത്തിൽ കുറവാണ്. എറണാകുളം യൂണിയനിൽ മാത്രം കട്ടിമോര് വിൽക്കുന്നുണ്ട്. അരലിറ്ററിന് 30 രൂപയാണ് വില.

വില കൂട്ടാതിരുന്നാൽ ഉണ്ടായേക്കാവുന്ന നഷ്ടം എത്രത്തോളം മിൽമയെ ബാധിക്കുമെന്ന് അനുസരിച്ചാകും അന്തിമതീരുമാനമെടുക്കുകയെന്ന് ഫെഡറേഷൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..