ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:PTI,മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിനുക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഏറ്റുമുട്ടുന്നതിനിടയിൽ മുഖ്യമന്ത്രിയെ വിരുന്നിനുക്ഷണിക്കുന്നത് ഗവർണറുടെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത നീക്കമാണ്.
14-ന് വൈകീട്ട് അഞ്ചിന് രാജ്ഭവനിലാണ് വിരുന്നൊരുക്കുന്നത്. വിവിധ ക്രൈസ്തവ വിഭാഗത്തിലെ മതമേലധ്യക്ഷൻമാർ, ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ക്ഷണിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും വിരുന്നിൽ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഓണാഘോഷത്തിന് സർക്കാർ ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. സാധാരണ ഗവർണറും ഭാര്യയുമാണ് മുഖ്യാതിഥികൾ. ക്ഷണിക്കാത്തതിനാൽ ഗവർണർ ആ ദിവസം അട്ടപ്പാടിയിലെ ആദിവാസികൾക്കൊപ്പമാണ് ഓണമാഘോഷിച്ചത്.
Content Highlights: Governor arif mohammad khan invites Chief Minister and Ministers for Christmas party


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..