വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖകവാടത്തിൽ പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ തകർത്ത പോലീസ് ബാരിക്കേഡുകൾ ( ഫയൽ ചിത്രം)
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനപാലനത്തിനും ഭരണനിർവഹണത്തിനുള്ള കാര്യങ്ങൾ ചെയ്യാനും സർക്കാരിന് താത്പര്യമില്ലെന്ന് ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.ജി.സി. മാനദണ്ഡത്തിനു വിരുദ്ധമാണ് സർക്കാർ കൊണ്ടുവരുന്ന ബില്ലെങ്കിൽ അതു നിയമമാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പോലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് അറിയില്ല. അത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാൻസലറാണ് യൂണിവേഴ്‌സിറ്റിയുടെ തലവൻ, സർക്കാരല്ല. വിഷയത്തിൽ യു.ജി.സി. മാനദണ്ഡമേ നിലനിൽക്കൂ. ഇതെല്ലാം സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. -ഗവർണർ പറഞ്ഞു.
Content Highlights: governor blames state government for vizhinjam protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..