സാമ്പത്തികപ്രതിസന്ധി നേരിടാൻ 1000 കോടി രൂപ കൂടി കടമെടുക്കുന്നു


18 വർഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻവിതരണവും തടസ്സമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി നേരിടുന്നതിന് സംസ്ഥാനസർക്കാർ 1000 കോടിരൂപകൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിൽനിന്നാണിത്. ഇതിനായി റിസർവ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനംവഴി നടക്കും.

ഈ മാസം രണ്ടാംതവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക്‌ 7.69 ശതമാനം നിരക്കിലാണ് എടുത്തത്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻവിതരണവും തടസ്സമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്.Content Highlights: Govt to borrow Rs 1,000 cr

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..