ഗ്രീഷ്മ
കൊച്ചി: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംചേർത്ത് കൊലപ്പെടുത്തിയെന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടും മൂന്നും പ്രതികളാണിവർ. ജസ്റ്റിസ് വിജു എബ്രഹാമാണ് ഹർജി തള്ളിയത്.
ഹർജിക്കാർക്കെതിരേ കൊലക്കുറ്റത്തിനുപുറമേ തെളിവുനശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെത്തുടർന്ന് ഷാരോണിനോടു പിന്മാറാൻ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നതോടെ ഷാരോണിനെ ഗ്രീഷ്‌മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തെന്നാണ് കേസ്.
പ്രതികൾക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. നേരത്തേ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..