കേരള ഹൈക്കോടതി (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കൊച്ചി: അശാസ്ത്രീയവും അനാരോഗ്യകരവും ആപത്കരവുമായ ആചാരങ്ങൾ മതത്തിന്റെപേരിൽ നടത്തിയാലും തടയണമെന്ന് ഹൈക്കോടതി. പൂക്കാട്ടുപടി എടത്തലയിൽ ദേവസ്ഥാനം എന്നപേരിൽ പൂജയും മറ്റും നടത്തുന്നതിന്റെ ഭാഗമായി പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നെന്ന് ആരോപിച്ച് പ്രദേശവാസിയായ പി.ടി. രവീന്ദ്രൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പ്രദേശവാസിയായ പി. ആനന്ദ് അനധികൃതമായി ക്ഷേത്രവും പൂജയും നടത്തുന്നു എന്നാണ് ഹർജിക്കാരന്റെ ആരോപണം. അനധികൃതമായി ക്ഷേത്രം നടത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ടെങ്കിൽ അടപ്പിക്കാനും കോടതി ആർ.ഡി.ഒ. അടക്കമുള്ളവർക്ക് നിർദേശം നൽകി.
പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നുണ്ടെങ്കിൽ മൃഗങ്ങളെയും പക്ഷികളെയും ബലികൊടുക്കുന്നത് തടയുന്ന നിയമപ്രകാരം നടപടി സ്വീകരിക്കണം. പഞ്ചായത്തും നിയമപരമായ നടപടി സ്വീകരിക്കണം.
ദേവസ്ഥാനം എന്നപേരിൽ പൂജനടത്തിയാലും അത് ക്ഷേത്രത്തിന്റെ നിർവചനത്തിൽ വരും. അനുവാദമില്ലാതെ മതസ്ഥാപനങ്ങൾ നടത്താനാകില്ല. പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടും മതസ്ഥാപനം ആണെന്നതിന്റെപേരിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെയും കോടതി വിമർശിച്ചു.
പക്ഷികളുടെയും മറ്റും രക്തവും അവശിഷ്ടവും വെള്ളത്തിൽ കലർന്ന് റോഡിലേക്കും മറ്റും ഒഴുകിയെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങളും റോഡിൽ തള്ളിയിട്ടുണ്ട്. എന്നിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
Content Highlights: Harmful practices should be banned- kerala high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..