കെ.എസ്.ആർ.ടി.സി. : ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി


Photo: Mathrubhumi

കൊച്ചി: കെ.എസ്.ആർ.ടി.സി.ക്ക് ഇത്രയധികം വായ്പ എങ്ങനെവന്നു എന്നറിയാൻ ഓഡിറ്റ് നടത്തി ധവളപത്രം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. നിലവിൽ ബാങ്കുകൾക്കും കെ.ടി.ഡി.എഫ്.സി.ക്കുമായി നൽകാനുള്ളത് 3,656.65 കോടി രൂപയാണ്. ഇത് പരിഹരിക്കാനായാൽ കെ.എസ്.ആർ.ടി.സി.ക്ക് സ്വന്തംകാലിൽ നിൽക്കാനാകും.

192 കോടിയാണ് ഒരുമാസത്തെ വരുമാനം. ഡീസലിന് 90 കോടിയും ശമ്പളത്തിന് 72 കോടിയും നീക്കിവെച്ചാൽ സ്പെയർ പാർട്‌സ്‌ അടക്കമുള്ള മറ്റുചെലവുകൾക്കും പണമുണ്ട്. എന്നാൽ, വായ്പ തിരിച്ചടവിനായി വലിയ തുക നീക്കിവെക്കേണ്ടിവരുന്നതിനാൽ ശമ്പളംപോലും നൽകാനാകുന്നില്ല.

ശമ്പളം നൽകാനാണ് ആദ്യപരിഗണന നൽകേണ്ടത്. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും അധ്വാനവും വിയർപ്പുമാണ് കെ.എസ്.ആർ.ടി.സി.യുടെ വരുമാനം. ശമ്പളം കൊടുക്കാത്തപ്പോൾ, സമരം ചെയ്യുന്നതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താനാകില്ല. 32 കോടി രൂപയോളം പലിശമാത്രം അടയ്ക്കേണ്ട സ്ഥിതിയാണ്. സർക്കാർ നൽകുന്ന സഹായമൊക്കെ വെറുതെയാകുകയാണ്.

കെ.എസ്.ആർ.ടി.സി.യിലെ പ്രശ്നം പഠിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേരുമെന്ന് സർക്കാർ അറിയിച്ചു. നിലവിലെ പ്രശ്നം എങ്ങനെ മറികടക്കാനാകും എന്നതിൽ ഉന്നതാധികാരസമിതി തീരുമാനം എടുക്കണമെന്നും ശമ്പളം വൈകരുതെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Content Highlights: high court on ksrtc issue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..