പ്രതീകാത്മകചിത്രം | Mathrubhumi
തിരുവനന്തപുരം: പി.എസ്.സി. നിയമനം ലഭിച്ച 67 ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ലീഷ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഒഴിവുകളില്ലെന്നതാണ് കാരണം. അതേസമയം, പി.എസ്.സി. നിയമനം ലഭിച്ച അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ അധ്യാപകസംഘടനകൾ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച പിരിച്ചുവിട്ട അധ്യാപകർക്ക് ഇംഗ്ലീഷ് തസ്തികയിലെ റെഗുലർ ഒഴിവുകളിൽ സീനിയോറിറ്റി ക്രമമനുസരിച്ച് പുനർനിയമനം നൽകുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. എന്നാൽ, ജോലിയിൽനിന്ന് പിരിച്ചുവിട്ടതോടെ അധ്യാപകർക്ക് സർവീസ് ബ്രേക്ക് വന്നു.
വിദ്യാഭ്യാസ, ധനവകുപ്പുകൾക്ക് അനുകൂലനിലപാടുള്ളതിനാൽ തങ്ങളെ പുനർനിയമിക്കാൻ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം വിഷയം പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. സമാനസാഹചര്യമുണ്ടായപ്പോൾ എയ്ഡഡ് സ്കൂളുകൾക്കു നൽകിയ സംരക്ഷണം സർക്കാർ അധ്യാപകരോടു കാണിച്ചില്ലെന്നാണ് ഉയർന്നിട്ടുള്ള ആക്ഷേപം.
പിരിച്ചുവിട്ട നടപടിയെ കെ.എച്ച്.എസ്.ടി.യു, എച്ച്.എസ്.എസ്.ടി.എ., എ.എച്ച്.എസ്.ടി.എ. എന്നീ സംഘടനകൾ വിമർശിച്ചു. ഇംഗ്ലീഷ് അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണാനുകൂലസംഘടനകളായ കെ.എസ്.ടി.എ.യും എ.കെ.എസ്.ടി.യു.വും സർക്കാരിനെ സമീപിച്ചിരുന്നു.
Content Highlights: higher secondary english teachares
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..