എൻ.എസ് മാധവൻ, ചിത്രത്തിന്റെ പോസ്റ്റർ
തൃശ്ശൂർ: ‘ഹിഗ്വിറ്റ’ എന്ന തന്റെ കഥയുടെ പേരിൽ സിനിമ ഇറങ്ങുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ ദുഃഖം പറയുക മാത്രമാണുണ്ടായതെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. അതിന്റെപേരിൽ ആരുടെയും മെക്കിട്ടുകയറാൻ പോയിട്ടില്ല. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കാനുള്ള പ്രാഥമിക ചർച്ച നടക്കുന്പോഴാണ് ഇതേപേരിൽ വേറൊരു സിനിമ ഇറക്കുന്ന കാര്യമറിഞ്ഞത്. ഇക്കാര്യം കാണിച്ച് ഫിലിം ചേംബറിന് അപേക്ഷനൽകി. പരാതിയല്ല നൽകിയത്. കഥയുടെ ശീർഷകത്തിന്റെ മേലുള്ള അവകാശം നഷ്ടപ്പെടുന്ന സങ്കടമണ് പങ്കുവെച്ചത്. ശീർഷകം ഉപയോഗിക്കുന്നില്ല എന്നവർ അറിയിച്ചു. ശീർഷകം താൻ രജിസ്റ്റർ ചെയ്തിട്ടില്ല. കോപ്പിറൈറ്റുമില്ല. അതിന്റെ നിയമവശങ്ങളിലേക്ക് പോയിട്ടില്ല. വിവാദത്തിന്റെ പേരിലുള്ള വിമർശനങ്ങൾ വായിച്ചിട്ടില്ല. അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: higuita movie controversy N S madhavan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..