ഇടുക്കി ഡാം (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ചെറുതോണി: മെറ്റൽ ഡിറ്റക്ടർ പോലീസിന്റെ ആവശ്യത്തിനായി കൊണ്ടുപോയതിനാൽ ശനിയാഴ്ച ഇടുക്കി അണക്കെട്ടിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. സഞ്ചാരികൾ ഏറെനേരം ക്യൂനിന്ന് വലഞ്ഞു. ഒടുവിൽ, മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് മെറ്റൽ ഡിറ്റക്ടർ തിരികെയെത്തിച്ചതോടെയാണ് പ്രവേശനം പുനരാരംഭിച്ചത്.
സുരക്ഷയുടെ ഭാഗമായി ഡി.എഫ്.എം.ഡി. മെഷീനാണ് ഇവിടെ മുൻപുണ്ടായിരുന്നത്. എന്നാൽ, ഒരുമാസം മുൻപുണ്ടായ മിന്നലിൽ കേടായി. നന്നാക്കുന്നതിനായി എറണാകുളത്തിന് കൊണ്ടുപോയെങ്കിലും ഇതുവരെ തിരികെ എത്തിച്ചിട്ടില്ല.
ഇതോടെ, പോലീസ് വി.ഐ.പി.ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന ചെറിയ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തിയാണ് സന്ദർശകരെ അണക്കെട്ട് കാണാൻ അനുവദിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച രാവിലെ ഈ ഡിറ്റക്ടർ തിരികെക്കൊണ്ടുപോയി.
ഒൻപതുമണിക്ക് ടിക്കറ്റെടുത്ത് ക്യൂനിന്ന സഞ്ചാരികളെ അണക്കെട്ട് കാണാൻ കടത്തിവിട്ടില്ല. അതുവഴിവന്ന മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടതിനെത്തുടർന്ന് 11 മണിക്ക് മെറ്റർ ഡിറ്റക്ടർ തിരികെക്കൊണ്ടുവരുകയായിരുന്നു.
Content Highlights: idukki dam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..