പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി


1 min read
Read later
Print
Share

ആറുപേർ പോലീസ് കസ്റ്റഡിയിൽ

പ്രതീകാത്മ ചിത്രം | photo: Dwijith | Mathrubhumi, REUTERS

രാജാക്കാട്: പൂപ്പാറയ്ക്കുസമീപം ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുമ്പോഴായിരുന്നു സംഭവം. അവിടെയെത്തിയ ആറുപേർ സുഹൃത്തിനെ മർദിച്ചവശനാക്കിയശേഷം പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ സുഹൃത്തുക്കളടക്കം ആറുപേരെ പോലീസ് പിടികൂടിയതായി ഇടുക്കി എസ്.പി. ആർ.കറുപ്പുസ്വാമി പറഞ്ഞു.

പെൺകുട്ടിയുടെ രണ്ട്‌ സുഹൃത്തുക്കളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. പൂപ്പാറ സ്വദേശികളായ നാലുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. ഇവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. സാമുവൽ(സാം-19), അരവിന്ദ് (22) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മറ്റുരണ്ടുപേർ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ അടുത്തിടെയാണ് ഇവിടെ ജോലിക്കെത്തിയത്. ബംഗാൾ സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിലാണ് പെൺകുട്ടി സ്ഥലത്തെത്തിയത്. ബിവറേജ് ഷോപ്പിൽനിന്ന് സുഹൃത്ത് മദ്യം വാങ്ങി. ഇരുവരും സമീപത്തെ തേയിലത്തോട്ടത്തിലെത്തിയശേഷം ആൺസുഹൃത്ത് മദ്യപിക്കാൻ തുടങ്ങി. ഈസമയം പൂപ്പാറ സ്വദേശികളായ ആറുപേർ ഇവരുടെ അടുത്തെത്തി. സുഹൃത്തിനെ മർദിച്ചശേഷം ഇവർ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

പെൺകുട്ടി ബഹളംവെച്ചതോടെ, അതുവഴി പോയ നാട്ടുകാരിൽ ചിലർ ഓടിയെത്തി. തുടർന്ന്, പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോേളജിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തിങ്കളാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.

Content Highlights: idukki poopara Gangrape Case six were in Police custody

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..