കെ-റെയിൽ: 205 റവന്യൂ ജീവനക്കാരെ തിരികെനൽകും


സാമൂഹികാഘാത പഠനം ഇനി കേന്ദ്രാനുമതിക്കുശേഷം

Photo: Mathrubhumi news screengrab

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനം ഇനി കേന്ദ്രാനുമതിക്കുശേഷം മതിയെന്ന് തീരുമാനം. സർവേജോലിക്കായി നിയോഗിച്ചിരുന്ന 205 ജീവനക്കാരെ റവന്യൂവകുപ്പിലേക്ക് തിരികെ അയക്കാനും മുഖ്യമന്ത്രി അനുമതി നൽകി.

തിരികെ അയക്കുന്ന ജീവനക്കാരെ ഡിജിറ്റൽ റീ സർവേ, റിക്കവറി തുടങ്ങി വിവിധ ചുമതലകളിൽ വിന്യസിക്കും. ഇതുസംബന്ധിച്ച് റവന്യൂവകുപ്പ് പ്രത്യേക ഉത്തരവിറക്കും.റവന്യൂവിന്റെ സേവനം തേടിയ മറ്റുവകുപ്പുകൾക്കും ജീവനക്കാരെ വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. തിരികെയെത്തുന്ന റവന്യൂജീവനക്കാരിൽ ഡെപ്യൂട്ടികളക്ടർ ഒഴികെയുള്ള തസ്തികകളിലുള്ളവരെയാണ് ഇത്തരത്തിൽ ആദ്യം പുനർവിന്യസിക്കുക.

പ്രതിഷേധം ഉയർന്നതിനാൽ കെ-റെയിൽ സർവേ നടപടികൾ ആറുമാസത്തോളമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ 11 ജില്ലകളിലായി നിയോഗിച്ചിരുന്ന ജീവനക്കാർക്ക് മറ്റുചുമതലകൾ നൽകി. ചിലയിടങ്ങളിൽ ജീവനക്കാർക്ക് പണിയില്ലായിരുന്നെങ്കിലും കെ-റെയിൽ ഇവർക്ക് ശമ്പളം നൽകിയിരുന്നു. ഇത് കടുത്തബാധ്യതയാണ് കെ-റെയിലിനുണ്ടാക്കുന്നത്. ഇവരുടെ സേവനകാലം കഴിഞ്ഞമാസമാണ് ഒരുവർഷത്തേക്കുകൂടി നീട്ടിനൽകിയത്.

അതേസമയം, സാമൂഹികാഘാത പഠനം തത്കാലം നിർത്തിവെക്കുമെങ്കിലും പഠനം നടത്താൻ നിയോഗിച്ചിരുന്ന കോളേജുകൾ അടക്കമുള്ള സംഘങ്ങളുമായുള്ള കരാർ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..