കെ. സുധാകരന്റെ പ്രസ്താവന: കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി


1 min read
Read later
Print
Share

കെ. സുധാകരൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: നെഹ്രുവിനെ ചാരി തന്റെ വർഗീയമനസ്സിനെയും ആർ.എസ്.എസ്. പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്തു മഹതത്ത്വമാണ് സുധാകരൻ കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.

തികഞ്ഞ മതേതരചിന്താഗതി പുലർത്തിയ നേതാവാണ് ജവാഹർലാൽ നെഹ്രു. 1947 ഡിസംബർ ഏഴിന് മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിൽ ആർ.എസ്.എസ്. ഒരു സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുള്ള സംഘടനയാണെന്നും കർശനമായ നാസി സ്വഭാവമാണ് തുടരുന്നതെന്നും നെഹ്രു വിവരിച്ചിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.

370-ാം വകുപ്പിനെ എതിർത്ത് 1953-ൽ കശ്മീരിൽ പ്രവേശിക്കവേ ശ്യാമപ്രസാദ് മുഖർജി അറസ്റ്റിലാകുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രു ആയിരുന്നെന്ന ചരിത്രവസ്തുതപോലും സംസ്ഥാന കോൺഗ്രസിനെ നയിക്കുന്ന വ്യക്തി അറിയാതെപോകുന്നത് അദ്‌ഭുതകരമാണെന്നും പിണറായി വിമർശിച്ചു.

Content Highlights: k sudhakaran's statement is a sign of decline of the congress party says chief minister

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..