പിണറായി വിജയൻ, കെ സുധാകരൻ | ഫോട്ടോ: മാതൃഭൂമി, പിടിഐ
തൃശ്ശൂർ: ഞാൻ അറിയുന്ന പിണറായി വിജയൻ അഴിമതിക്കാരനായിരുന്നില്ലെന്നും മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായി മാറിയതെന്നും കെ.പി.പി.സി. പ്രസിഡന്റ് കെ. സുധാകരൻ. മക്കളോടുള്ള സ്നേഹം മൂത്തപ്പോൾ അഴിമതിയിലേക്ക് ഇറങ്ങി.അതോടെ പണത്തോടുള്ള ആർത്തി കൂടി. അവസാനം സർക്കാർപദ്ധതിയുടെ കരാർ മകന്റെ ഭാര്യയുടെ അച്ഛന്റെ കമ്പനിക്ക് നൽകി. അതിലൂടെയും അഴിമതി നടത്തി- കെ. സുധാകരൻ പറഞ്ഞു. തൃശ്ശൂരിൽ യൂത്ത് േകാൺഗ്രസ് സംസ്ഥാനസമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി തെളിയിക്കുമെന്ന് ഉറപ്പായപ്പോൾ തടിയൂരാനായി അന്വേഷണത്തിന് സർക്കാർ സെക്രട്ടറിയെയാണ് നിയമിച്ചത്. െസക്രട്ടറി അന്വേഷിച്ചാൽ അഴിമതി റിപ്പോർട്ട് ചെയ്യില്ലെന്ന് ഉറപ്പാക്കിയാണിത്. ജുഡീഷ്യൽ അന്വേഷണം വന്നാൽ കുറ്റക്കാരാരാണെന്ന് കണ്ടെത്തും. അതു കാരണമാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നത്. എത്ര തെളിവുകളാണ് ഇപ്പോൾ നശിപ്പിക്കപ്പെടുന്നത് മെഡിക്കൽ ഗോഡൗണിൽ തീ പിടിച്ചത് ഒരു ഉദാഹരണം മാത്രം. അവിടെയുള്ള അഴിമതിരേഖകൾ അങ്ങനെ നശിപ്പിക്കുന്നു. വരാനിരിക്കുന്ന ഓരോ അഴിമതി ആരോപണങ്ങളുടെയും രേഖകൾ നശിപ്പിക്കുകയാണ് ഇൗ സർക്കാർ ചെയ്യുന്നത്. ബി.ജെ.പി.യും-സി.പി.എമ്മും പരസ്പരധാരണപ്രകാരം പ്രവർത്തിക്കുകയാണ്. അവർ തമ്മിലുള്ള അന്തർധാര സജീവമാണ്. പുറത്ത് അവർ ജനങ്ങളെ വിഡ്ഢികളാക്കാൻ കുറ്റം പറയുന്നു- സുധാകരൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ., യൂത്ത് കോൺഗ്രസ് േദശീയ പ്രസിഡന്റ് വി.ബി. ശ്രീനിവാസ്, യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: k sudhakaran says about pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..