വ്യാജന്റെ ഒറിജിനല്‍ എവിടെ...? അന്വേഷണത്തില്‍ മെല്ലെപ്പോക്ക് വിദ്യ


1 min read
Read later
Print
Share

വിദ്യ

കൊച്ചി: എസ്.എഫ്.ഐ. മുന്‍പ്രവര്‍ത്തകയും കാസര്‍കോട് സ്വദേശിനിയുമായ കെ. വിദ്യ ഗസ്റ്റ് ലക്ചററാകാന്‍ ഹാജരാക്കിയ വ്യാജന്റെ ഒറിജിനല്‍ എവിടെ...? വിദ്യ ജോലിചെയ്ത രണ്ടു കോളേജിലും വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് നല്‍കിയത്. പ്രതിയുടെ പക്കലുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ് കണ്ടെത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ പോലീസില്‍നിന്നുണ്ടായില്ല.

സീല്‍, എംബ്ലം, ഒപ്പ് എന്നിവ വ്യാജമാണെന്ന് ശാസ്ത്രീയമായി തെളിയിച്ച് കോടതിക്കുമുന്നില്‍ രേഖനല്‍കണം. ഒറിജിനല്‍ ഇല്ലെങ്കില്‍ കേസ് കോടതിയില്‍ നിലനില്‍ക്കില്ല. തെളിവ് നശിപ്പിക്കാന്‍ ആവശ്യത്തിലേറെ സമയം പോലീസ് നല്‍കിയെന്നാണ് ആരോപണം. വ്യാജരേഖ ചമയ്ക്കല്‍ ജാമ്യമില്ലാ കുറ്റമാണ്. ആ ഗൗരവത്തില്‍ അന്വേഷണം മുന്നോട്ടുപോകാനുള്ള നിര്‍ദേശം പോലീസിന്റെ ഉന്നതതലത്തില്‍നിന്ന് ഉണ്ടായിട്ടില്ല.

വ്യാജരേഖയാണെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പരാതിനല്‍കിയ ദിവസംതന്നെ കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യേണ്ടതായിരുന്നു. അതും ഉണ്ടായില്ല. കുറ്റകൃത്യം നടന്നത് അഗളി സ്റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ അവിടേക്ക് കേസ് മാറ്റുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നെങ്കിലും പോലീസിന് ഇതുവരെ അനുമതിലഭിച്ചിട്ടില്ല.

അതിനിടെ, വിദ്യ കണ്ണൂര്‍ സര്‍വകലാശാല ബിരുദ മൂല്യനിര്‍ണയ ക്യാമ്പിലും പങ്കെടുത്തതായി വിവരം പുറത്തുവന്നു. 2021 നവംബറില്‍ ഒന്നാം സെമസ്റ്റര്‍ മലയാളം, 2022 ഏപ്രിലില്‍ രണ്ട്, നാല് സെമസ്റ്റര്‍ മലയാളം ബിരുദ മൂല്യനിര്‍ണയത്തിലാണ് പങ്കെടുത്തത്.

ഏഴുവര്‍ഷംവരെ തടവുലഭിക്കാം

മഹാരാജാസ് കോളേജിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാനിയമം 465, 468, 471 എന്നീ വകുപ്പുകളാണ് വിദ്യയുടെ പേരില്‍ ചുമത്തിയത്. വ്യാജരേഖചമയ്ക്കല്‍, വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ഹാജരാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണിത്. ഏഴുവര്‍ഷംവരെ തടവുലഭിക്കാവുന്നതാണ് ഈ വകുപ്പുകള്‍.

Content Highlights: K Vidya forged document case guest lecturer appointment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..