കരുവന്നൂർ ബാങ്ക്
തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പങ്കാളികളായ സി.പി.എം. നേതാക്കൾ കൈപ്പറ്റിയ വലിയ തുക വെളുപ്പിക്കുന്നതിനായി തൃശ്ശൂരിൽ ധനകാര്യസ്ഥാപനം തുടങ്ങിയതായി സൂചന. പൂത്തോൾ ആസ്ഥാനമാക്കിയാണ് സ്ഥാപനം ആരംഭിച്ചതെന്നാണ് അറിയുന്നത്. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പങ്കാളികളായ സി.പി.എം. നേതാക്കളാണ് ഇതിന്റെ ഡയറക്ടർമാർ എന്നാണ് വിവരം.
കരുവന്നൂർ കള്ളപ്പണക്കേസിലെ ഒന്നാംപ്രതിയായ വെളപ്പായ സതീശൻ പിന്തുടർന്ന അതേ രീതിയാണ് ഈ സ്ഥാപനവും സ്വീകരിച്ചതെന്നാണ് അറിയുന്നത്. ബാങ്കുകളിൽ വായ്പക്കുടിശ്ശികയോ ജപ്തിയോ നേരിടുന്നവരെ സമീപിച്ച് ഇത് ക്രമപ്പെടുത്തുന്ന ഇടപാടാണ് സ്വീകരിക്കുന്നത്. വായ്പ ക്രമപ്പെടുത്തിയശേഷം സഹകരണ ബാങ്കിലേക്ക് മാറ്റി വൻ തുക കമ്മിഷനായി സ്വീകരിക്കും. വായ്പ ജപ്തിയായവരുടെ കുടിശ്ശിക മുഴുവന്‍ തീർത്ത് രേഖകൾ കൈവശപ്പെടുത്തി മറ്റ് സഹകരണ ബാങ്കുകളിൽവെച്ച് ആവശ്യത്തിലധികം പണം വായ്പയായി കൈവശപ്പെടുത്തുന്നതാണ് രീതി.
വെളപ്പായ സതീശനും ഇൗ ധനകാര്യസ്ഥാപനത്തിൽ പങ്കാളിയാണെന്നാണ് കിട്ടുന്ന വിവരം. 20 ലക്ഷത്തിന്റെ വായ്പക്കുടിശ്ശിക തീർക്കാനായി ഈ സ്ഥാപനത്തെ സമീപിച്ച വ്യക്തിയുടെ കുടിശ്ശിക തീർത്ത് രേഖകൾ കരസ്ഥമാക്കിയ സ്ഥാപനം നടത്തിപ്പുകാർ ഇൗ രേഖ ഉപയോഗിച്ച് ഒരു സഹകരണ ബാങ്കിൽനിന്ന് 50 ലക്ഷം വായ്പയെടുത്തു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ യഥാർഥ ഉടമയ്ക്ക് ബാങ്കിൽനിന്ന് നോട്ടീസ് വന്നു.
അതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് അറിഞ്ഞത്. ഇതുസംബന്ധിച്ച് സ്ഥലം ഉടമ ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹായം തേടി. േബാർഡ് വയ്ക്കാതെയും പൂർണ മേൽവിലാസം വെളിപ്പെടുത്താതെയുമാണ് പ്രവർത്തനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..