കരുവന്നൂർ ബാങ്ക്
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകേസിൽ ഇ.ഡി.നടത്തിയത് അപ്രതീക്ഷിതനീക്കം. സി.ബി.െഎ. അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കീഴ്‌ക്കോടതിയിൽ സമർപ്പിക്കുകയും ചെയ്ത അതേസമയത്താണ് ഇ.ഡി.മിന്നൽ പരിശോധനയ്ക്ക് എത്തിയതെന്നത് ശ്രദ്ധേയം.
ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നൽകിയതായി പ്രതികളിൽ ചിലർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇക്കാര്യംകൂടി കണ്ടെത്തുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. ബാങ്കിലെ ബിനാമി നിക്ഷേപവും പാർട്ടി ഫണ്ടിലേക്കുള്ള ഒഴുക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുകയും ഇ.ഡി.യുടെ ലക്ഷ്യമാണ്.
സഹകരണ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണ റിപ്പോർട്ടിലെ വൈരുധ്യം പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. 2019-ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. ഇതുപ്രകാരമാണ് പോലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത്.
എന്നാൽ, സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം ഉന്നതതലസംഘം നടത്തിയ അന്വേഷണത്തിൽ 227 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണവകുപ്പ് 68 പ്രകാരം നടത്തിയ അന്വേഷണത്തിൽ നഷ്ടം 104 കോടിയുടേതാണെന്ന് മന്ത്രി പറയുന്നത്. ഇൗ റിപ്പോർട്ട് വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. ഈ കോടികളെല്ലാം വന്നുപോയ വഴി വിശദമായി ഇ.ഡി.അന്വേഷിക്കും.
Content Highlights: karuvannur bank scam An unexpected move by ED


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..