കരുവന്നൂരില്‍ ഇ.ഡി; ബാങ്കിലും പ്രതികളുടെ വീടുകളിലും മിന്നല്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്തു


വൈകീട്ടുവരെ പരിശോധന തുടർന്നു. ബാങ്കിൽനിന്നും വീടുകളിൽനിന്നും കംപ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു

കരുവന്നൂർ സഹകരണബാങ്കിൽ പരിശോധന നടത്തിയശേഷം പിടിച്ചെടുത്ത രേഖകൾ ഇ.ഡി. ഉദ്യോഗസ്ഥൻ കൊണ്ടുപോകുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്

തൃശ്ശൂർ: കരുവന്നൂർ സഹകരണബാങ്കിലും കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി. എറണാകുളത്തുനിന്നാണ് അതീവരഹസ്യമായി അസി. കമ്മിഷണർ രത്നകുമാറിന്റെ നേതൃത്വത്തിൽ സി.ആർ.പി.എഫ്. ജവാന്മാരടക്കം എൺപതോളം ഉദ്യോഗസ്ഥർ കരുവന്നൂരിലെത്തിയത്.

ബാങ്കിൽനിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ അഞ്ചു പ്രതികളുടെ വീട്ടിലെ മിന്നൽപരിശോധനയ്ക്ക് പത്ത് ഉദ്യോഗസ്ഥർവീതമെത്തി. ബാക്കിയുള്ളവർ കരുവന്നൂർ ബാങ്കിലും ശാഖകളിലും പരിശോധന നടത്തി. രാഷ്ട്രീയബന്ധമുള്ള പ്രതികളുടെ വീടുകളിലെ പരിശോധനാസമയത്ത് എട്ടു ജവാന്മാരെവീതം യന്ത്രത്തോക്കുകളോടെ വിന്യസിച്ചു. ബാങ്കിലും ശാഖയിലും പത്തു ജവാന്മാർ.

വൈകീട്ടുവരെ പരിശോധന തുടർന്നു. ബാങ്കിൽനിന്നും വീടുകളിൽനിന്നും കംപ്യൂട്ടർ ഹാർഡ് ഡിസ്കുകളും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. കേസിലെ ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്റ് ജിൽസ്, കമ്മിഷൻ ഏജൻറ് ബിജോയി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ബാങ്ക് ഭരണസമിതി പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെ വീട്ടിലും പരിശോധന നടത്തി. ആധാരരേഖ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു.

രാവിലെ എത്തിയ ഇ.ഡി. സംഘം ബാങ്കിലെ സുരക്ഷാജീവനക്കാരനോട് വിവരം കൈമാറരുെതന്ന് നിർദേശിച്ചു. ജീവനക്കാരെത്തുംവരെ കാത്തിരുന്നു. ജീവനക്കാരെ ഒാരോരുത്തരെയായി മുകളിലുള്ള നിലയിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. അവധിയിലുണ്ടായിരുന്ന ജീവനക്കാരെയും വാഹനമയച്ച് വിളിച്ചുവരുത്തി. ഇടപാടുകാർ ഉൾപ്പെടെ പുറമെനിന്ന് ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല.

Content Highlights: karuvannur bank scam ed raided bank and the houses of the accused documents were seized

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..