ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണം - പൃഥ്വിരാജ്


പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: ഹേമ കമ്മിഷൻ റിപ്പോർട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടൻ പൃഥ്വിരാജ്. നടപ്പാക്കിയില്ലെങ്കിൽ ആ നടപടി എന്തിനായിരുന്നെന്ന് ചോദ്യമുയരാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ ‘ജനഗണമന’യുടെ പ്രചാരണച്ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നോ അതിനുള്ള അധികാരം ആർക്കാണെന്നോ അറിയില്ല. സിനിമാസെറ്റുകളിലെ ജോലിസാഹചര്യം മെച്ചപ്പെടുമെങ്കിൽ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..