കുമാരമംഗലത്ത് കൊല്ലപ്പെട്ട ബാലന്റെ അച്ഛനെയും കൊന്നതാണെന്ന് കണ്ടെത്തി


കഴുത്തുഞെരിച്ചാണ് കൊന്നതെന്ന് റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അരുൺ ആനന്ദ്

തൊടുപുഴ: കുമാരമംഗലത്ത് മർദനമേറ്റ് കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണവും കൊലപാതകമെന്ന് കണ്ടെത്തി. ബിജുവിനെ കഴുത്തുഞെരിച്ച് കൊന്നെന്നാണ് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ, ബിജുവിന്റെ അച്ഛൻ ബാബുവിന്റെ പരാതിയെത്തുടർന്ന് ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുകയായിരുന്നു.

2019 എപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസ്സുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു സംഭവത്തിന് ഒരുവർഷം മുമ്പും മരിച്ചു. ഇദ്ദേഹം മരിച്ചതോടെ, ബന്ധു അരുൺ അനന്ദ്, ബിജുവിന്റെ ഭാര്യക്കൊപ്പം താമസം തുടങ്ങി. കുട്ടികൂടി മരിച്ചതോടെയാണ് ബിജുവിന്റെ മരണകാരണത്തിലും സംശയം ഉയർന്നത്.

ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് പരാതി അന്വേഷിക്കുന്നത്.

ആദ്യപോസ്റ്റ്‌മോർട്ടത്തിൽ ചില പിഴവുകളുണ്ടായെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണപരിശോധനയ്ക്ക് വിധേയരാക്കാൻ ക്രൈംബ്രാഞ്ച് അനുമതി തേടിയിരുന്നു. ഭാര്യയെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അനുമതി ലഭിച്ചു. എന്നാൽ, അമ്മയുടെ കാര്യത്തിൽ, അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിട്ടുണ്ട്.

അതേസമയം, ബിജുവിന്റെ മരണത്തിൽ അരുൺ ആനന്ദിന് പങ്കുണ്ടോയെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..