തീയ്യ ക്ഷേമസഭ: എ.വി. ഹരിഹരസുതൻ സംസ്ഥാന ചെയർമാൻ


പാലക്കുന്ന്: തീയ്യ ക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാനായി ഉദുമയിലെ എ.വി. ഹരിഹരസുതനെ തിരഞ്ഞെടുത്തു. പ്രഭാകരൻ കുണ്ടൂച്ചിയാണ്‌ വർക്കിങ് ചെയർമാൻ. സംസ്ഥാന കമ്മിറ്റി യോഗം പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രം മുഖ്യകർമി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. കെ.ടി. മധുസുദനൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ കൺവീനർ വിനോദൻ തുരുത്തി, സംസ്ഥാന ഭാരവാഹികളായ കെ.ആർ. ചന്ദ്രൻ, യു.കെ. സൂരജ്, ടി.വി. സുകേഷ്, കൊപ്പൽ പ്രഭാകരൻ, സുനിത്ത് പി. മാഹി, ഷാജി കാരാട്ട്, മോഹനൻ കുന്നത്ത്, ദാമോദരൻ പാലാർ, ചന്ദ്രൻ വൈദ്യർ, നാരായണൻ കുറ്റിക്കോൽ, സതീശൻ ചാമക്കൊച്ചി, സുധിൽ അലാമി തുടങ്ങിയവർ സംസാരിച്ചു. തീയ്യ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച ഹർജി കേരള സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്റെ പരിഗണനയിലാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..