യോഗ്യത പരിശോധിക്കാനല്ല ഇരിക്കുന്നതെന്ന് ലോകായുക്ത


തിരുവനന്തപുരം: നിയമനാധികാരമുള്ള ചാൻസലറും സെലക്ഷൻ കമ്മിറ്റിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കുന്നവരുടെ യോഗ്യത പരിശോധിക്കാനല്ല തങ്ങളിരിക്കുന്നതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലറായി ഡോ. ആർ.ചന്ദ്രബാബുവിനെ നിയമിച്ചതിനെതിരായ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് മുന്നറിയിപ്പ്.

വിരമിക്കാൻ ഏറിയാൽ ആറ് മാസം മാത്രം നിലനിൽക്കെയാണ് വൈസ് ചാൻസലറുടെ യോഗ്യത ചോദ്യംചെയ്ത് തൃശ്ശൂർ താന്നിക്കുടം സ്വദേശിയും പൊതുപ്രവർത്തകനുമായ വി.എസ്.സത്യശീലൻ ലോകായുക്തയെ സമീപിച്ചത്. കൂടുതൽ യോഗ്യതയുള്ള 20 പേർ അപേക്ഷകരായി ഉണ്ടായിട്ടും ചന്ദ്രബാബുവിനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്നും നിയമനം റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. നിയമനം ശുപാർശ ചെയ്ത സെലക്ഷൻകമ്മിറ്റിക്ക് അപാകതയുള്ളതായി പരാതിക്കാരന് ആക്ഷേപമില്ല. ചാൻസലർക്ക് നിയമന അധികാരമില്ല, ചന്ദ്രബാബു വൈസ് ചാൻസലറാകാൻ യോഗ്യനല്ല തുടങ്ങിയ പരാതികളും ഉന്നയിച്ചിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..