ലിറ്റിൽ കൈറ്റ് പ്രവേശനം: പരീക്ഷയെഴുതിയത് ഒരുലക്ഷം കുട്ടികൾ


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകളിലേക്ക് 2022-25 ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ പൂർത്തിയായി. 2007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികൾ പരീക്ഷയെഴുതി. മലപ്പുറത്താണ് കൂടുതൽ, 13,000 പേർ. പരീക്ഷാനടത്തിപ്പിനായി അയ്യായിരത്തിലധികം വരുന്ന കൈറ്റ് മാസ്റ്റർ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി.

പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വേറിൽ കൈറ്റ് വികസിപ്പിച്ച സംവിധാനത്തിലാണ് പരീക്ഷാകേന്ദ്രങ്ങളിൽ വിന്യസിച്ച 26,000 കംപ്യൂട്ടറുകളിൽ പരീക്ഷനടത്തിയത്. ഐ.ടി.രംഗത്തെ വിവിധ മേഖലകളെയും ഗണിതയുക്തിയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യബാങ്കിൽനിന്നായിരുന്നു ചോദ്യങ്ങൾ. ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു പരീക്ഷയെഴുതിയവരിൽ 60,000 പേർക്ക് വിവിധ യൂണിറ്റുകളിലായി പ്രവേശനം ലഭിക്കും.

പ്രവേശനം നേടുന്നവർക്ക് മൂന്നുവർഷങ്ങളിലായി ഹാർഡ്‍വേർ, അനിമേഷൻ, ഇലക്‌ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-കൊമേഴ്‌സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ തുടങ്ങിയ നിരവധിമേഖലകളിൽ പരിശീലനം നൽകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..