പ്രതികളെ പിടിക്കാത്തതിൽ പോലീസിനു വീഴ്ച -ഉമ്മൻചാണ്ടി


പാർട്ടി ഓഫീസുകളിൽ ആക്രമണം

തിരുവനന്തപുരം: കോട്ടയം ഡി.സി.സി. ഓഫീസിനും എ.കെ.ജി. സെന്ററിനുംനേരെ ആക്രമണം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാൻ കഴിയാത്തത് പോലീസിന്റെ ഗുരുതരവീഴ്ചയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാർട്ടി നിർദേശപ്രകാരം മാത്രം പോലീസ് പ്രവർത്തിക്കുന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. ഓഫീസിനു പോലീസ് സംരക്ഷണം ഉണ്ടായിരുന്നപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാർക്സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോധ്യമായിട്ടും അവരെ അറസ്റ്റുചെയ്യാത്തത് പോലീസിന് അപമാനമാണ്.

എ.കെ.ജി. സെന്ററിൽ ആക്രമണം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോൾ പോലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികൾ കോൺഗ്രസുകാരാണെന്ന് ആരോപിച്ച സി.പി.എമ്മുകാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..