തിരുവനന്തപുരം: കേരളത്തിൽ മൂന്നുദിവസം മഴ ശക്തമാവുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ആറു ജില്ലകളിലും ചൊവ്വാഴ്ച എട്ടുജില്ലകളിലും ബുധനാഴ്ച അഞ്ചുജില്ലകളിലും ഓറഞ്ച് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പല ജില്ലകളിലും മഞ്ഞ മുന്നറിയിപ്പും നൽകി.
തെക്കൻ ജാർഖണ്ഡിന് മുകളിൽ ചക്രവാതച്ചുഴിയുണ്ട്. ഇത് തിങ്കളാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനം കാരണം അറബിക്കടലിൽ പടിഞ്ഞാറൻകാറ്റ് ശക്തമാണ്. ഇതാണ് കേരളത്തിൽ കാലവർഷം ശക്തമാകാൻ കാരണം.
മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വ്യാഴാഴ്ചവരെ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പ് നൽകി. ശനിയാഴ്ച കേരളത്തിൽ വ്യാപകമായി മഴപെയ്തു. ചില സ്ഥലങ്ങളിൽ കനത്തമഴയുണ്ടായി.
ഓറഞ്ച് ജാഗ്രത
തിങ്കളാഴ്ച-ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ചൊവ്വാഴ്ച-ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ബുധനാഴ്ച- ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
മഞ്ഞ ജാഗ്രത
തിങ്കളാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട്.
ചൊവ്വാഴ്ച-പത്തനംതിട്ട, പാലക്കാട്, വയനാട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..